വടശ്ശേരി വാമനനെ കാമുകി ചതിച്ച കഥ ആന്‍ഡ്രോയ്ഡും ക്രോമും വെളിപ്പെടുത്തുന്നു
പുതിയൊരു മോബൈല്‍ ട്രിക്ക് ഞാനൊരു കഥയായി അവതരിപ്പിക്കാം,വടശ്ശേരി വാമനന്‍ അഥവാ മനു സുഹൃത്തിലെ ഒരു സജീവ അംഗമാണു,ഫേസ്ബുക്കില്‍ പോയി ചൂണ്ടയിട്ട് ചൂണ്ടയിട്ട് (മനുവിന്റെ ഭാഷയില്‍ ) അഞ്ചാറു കിളികള്‍ അതില്‍ കൊത്തി,അതിലൊരുത്തിക്കു മനു ഒരു മോബൈല്‍ വാങ്ങിക്കൊടുത്തു,അതേ നല്ല ആന്‍ഡ്രോയ്ഡ് ഫോണ്‍ ഒരെണ്ണം,അനുഭവം പലതുള്ളതു കൊണ്ട് മനു അതില്‍ നെറ്റ് ചാര്‍ജ്ജ് ചെയ്തു ഒരു ചെറിയ ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്തു കൊടുത്തു,മണ്ടിപ്പെണ്ണു അവള്‍ക്കറിയില്ലാലൊ ഈ കുബുദ്ധി.. ആ അപ്ലിക്കേഷന്‍ വേണ്ടവര്‍ ഇവിടെ ഞെക്കിക്കോളു. എന്തായാലും മനുവിന്റെ ഊഹം തെറ്റിയില്ല,ഫോണ്‍ കിട്ടി പിറ്റേന്നു മുതല്‍ അവള്‍ ബുസിയായി തുടങ്ങി,ആരാ ഇത്രനേരം സംസാരിക്കുന്നതെന്ന്‍ ചോദിച്ചിട്ടും അവള്‍ പറയും അതു അമ്മവന്‍ ആണു അമ്മായി ആണെന്നൊക്കെ..മനുവിനോടാ അവളുടെ കളി..മനു അന്നു തന്നെ ലീവ് എടുത്ത് ലാപ്പ് ഓണാക്കി ഗൂഗിള്‍ ക്രോമും ഓണാക്കി വീട്ടില്‍ കുത്തിയിരുപ്പായി..അപ്പോ ദാണ്ടെടാ..ഗൂഗിള്‍ ക്രോമില്‍ ഇന്‍ കമിങ് കാള്‍ എന്നും പറഞ്ഞു രായപ്പന്റെ നംബര്‍ കാണിക്കുന്നു
മനുവിനതു വിശ്വസിക്കാനായില്ല,ചിലപ്പോ വല്ല അത്യാവശത്തിനും രായപ്പന്‍ അവളെ വിളിച്ചതാകും മനു സ്വയം സമാധാനിച്ചു ഇരിക്കവേ ദേ വീണ്ടും വരുന്നു ഗൂഗിള്‍ ക്രോമില്‍ അടുത്ത നോട്ടിഫിക്കേഷന്‍,അതും രായപ്പന്റെ തന്നെ,പക്ഷേ ഇത്തവണ വന്നതു ഒരു മെസ്സേജിന്റെ ഉള്ളടക്കമായിരുന്നു.
അതോടു കൂടി മനു നെഞ്ചത്ത് കൈവച്ച് വിളിച്ചു..ന്റെ കൃഷ്ണാ..............
അപ്പോ കഥ മനസ്സിലായല്ലോ..കാര്യവും ? അതായത് നിങ്ങള്‍ കാമുകിക്ക് കൊടുക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണില്‍ നെറ്റ് കണക്ഷനും മേല്‍പ്പറഞ്ഞ ആപ്ലിക്കേഷനും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഗൂഗിള്‍ ക്രോമിലൂടെ അവള്‍ക്ക് വരുന്ന കാള്‍ ആരുടേതാണെന്നും എസ് എം എസ് എന്താണെന്നും ആരയക്കുന്നു എന്നും അറിയാന്‍ ആകും,അതിനായി ആദ്യമേ ആപ്ലിക്കേഷന്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു കാമുകിയുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഇവിടെ ക്ലിക്ക് ചെയ്തു ഈ ആഡോണ്‍ ഗൂഗിള്‍ ക്രോമിലേക്ക് ആഡ് ചെയ്തു കൊടുക്കുക
മോബൈലില്‍ ആപ്ലിക്കേഷന്‍ ഓണ്‍ ആക്കി Desktop Notifications ഓണാക്കുക( ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മോബൈലിലൂടെ ഉപയോഗിക്കുന്നവര്‍ മോബൈലില്‍ ഇതു ഇന്‍സ്റ്റാള്‍ ചെയ്യരുതു ),ഇനി ഗൂഗിള്‍ ക്രോമില്‍ ആ ആപ്ലിക്കേഷനില്‍ കാണുന്ന കോഡ് റീ എന്റര്‍ ചെയ്തു വെരിഫൈ ചെയ്യുക,ഇത്രയും മതി ഈ ചോര്‍ത്തല്‍ പരിപാടിക്കു.
No comments:
Post a Comment