6.07.2013



റൂട്ടിംഗ് എന്താണെന്ന് അറിയാത്തവര്‍ക്ക് വേണ്ടി വരൂ കൂട്ടുകാരെ നമുക്ക് റൂട്ടിംഗ് എന്താന്നു മനസ്സിലാക്കാം



ഫോണിലെ ഒപ്പറേറ്റിംഗ് സിസ്റ്റത്തിലെ സിസ്റ്റംഫയലുകളെ ഉപഭോക്താവിന് പൂര്‍ണ്ണനിയന്ത്രണം സാധ്യമാക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്ന പ്രക്രിയയാണ് റൂട്ടിംഗ് .

ഫോണ്‍ നിര്‍മ്മാതാക്കള്‍ നിങ്ങളുടെ ഫോണിലുള്ള ആന്‍ഡ്രോയിട് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടാകും.

റൂട്ട് ചെയ്യുന്നതോടെ ഫോണിന്‍റെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുവാനും , കസ്റ്റമൈസഡ് ആന്‍ഡ്രോയിട് ഓപ്പറേറ്റിംഗ് സിസ്റ്റം (കസ്റ്റം റോം) ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കുന്നു.

ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.

സാധാരണ ഗതിയില്‍ യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് സാംസംഗ് ഗാലക്സി നോട്ട് 2 ഫോണില്‍ ഹെഡ്ഫോണ്‍ കണക്റ്റ് ചെയ്‌താല്‍ കേള്‍ക്കാവുന്ന പരമാവധി ശബ്ദം 100 ഡെസിബെല്‍ (വാണിംഗ് അവഗണിക്കുമ്പോള്‍) ആണ്.

എന്നാല്‍ ഇത് പോരാ - ചെവി അടിച്ചു പോയാലും പാട്ട് നന്നായാല്‍ മതി - എന്നു ചിന്തിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് സാധാരണഗതിയില്‍ ഈ നിയന്ത്രണരേഖ മറികടക്കാന്‍ സാധ്യമല്ല.

എന്നാല്‍ ഫോണ്‍ റൂട്ട് ചെയ്യുന്നതിലൂടെ ആന്‍ഡ്രോയിട് ഓപ്പറേറ്റിംഗ് സിസ്ട്ടത്തിലെ Default_gain.conf എന്ന ഫയല്‍ എഡിറ്റ്‌ ചെയ്തു നമുക്ക് ഇഷ്ടമുള്ള ഔട്ട്‌പുട്ട് റേഞ്ച് സെറ്റ് ചെയ്യാവുന്നതാണ്.

റൂട്ട് എന്ന വാക്ക് വന്നത് ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ നിന്നാണ്. ലിനക്സില്‍ വിന്‍ഡോസിലെ അഡ്മിന് തുല്യമായ അധികാരങ്ങള്‍ ഉള്ള യൂസര്‍ ആണ് റൂട്ട്.

സാധാരണ റൂട്ടിംഗ് വളരെ എളുപ്പമുള്ള ഒരു പരിപാടിയാണ്. ഗൂഗിളില്‍ "നിങ്ങളുടെ ഫോണ്‍ മോഡല്‍ root" എന്ന് സര്‍ച് ചെയ്‌താല്‍ എങ്ങനെ റൂട്ട് ചെയ്യാം എന്നതിനെ കുറിച്ച് വിശദീകരിക്കുന്ന അനേകം സൈറ്റുകളും വീഡിയോകളും ലഭ്യമാകും.

റൂട്ടിംഗ് കൊണ്ടുള്ള ചില പ്രയോജനങ്ങള്‍
---------------------------------------------------------
- എല്ലാ സിസ്റ്റം ഫയലുകളും മാറ്റം വരുത്താന്‍ സാധിക്കും.

- തീമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.

- ബൂട്ട് ഇമേജ്/അനിമേഷന്‍ എന്നിവ മാറ്റം വരുത്താം.

- ഫോണ്‍ നിര്‍മ്മാതാക്കള്‍ ലോഡ് ചെയ്തിടുള്ള , നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആപ്പ്ളിക്കെഷനുകള്‍ ഡിലീറ്റ് ചെയ്യാം.

- ഫോണ്‍ ഒപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ - മുഴുവന്‍ ഡാറ്റ / അപ്പ്ലിക്കേഷന്‍ എന്നിവയോട് കൂടിയ - ബാക്ക് അപ്പ്‌ എടുക്കാം.

(പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്ത കസ്റ്റം റോം ഇഷ്ടമായില്ലെങ്കില്‍ പഴയ അവസ്ഥയിലേക്ക് ഏതാനും നിമിഷങ്ങള്‍ കൊണ്ട് തിരിച്ചു പോകാമെന്നര്‍ത്ഥം)

- റൂട്ട് ചെയ്ത ഫോണില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആപ്പ്സ് ഇന്‍സ്റ്റാള്‍ ചെയ്യാം. (ഉദാഹരണം Titanium Backup , ROM Manager , Superuser etc..)

- കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യാം.

- പ്രോഗ്രാമുകള്‍ SD കാര്‍ഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക വഴി മെമ്മറി ഓവര്‍ ഫ്ലോ ആകുന്ന പ്രശ്നം പരിഹരിക്കാം (Cyanogen mode പോലെയുള്ള ഡീഫോള്‍ട്ട് ആയി ഈ സൗകര്യം നല്‍കുന്ന രീതിയില്‍ സിസ്റ്റം ഫയലുകള്‍ മാറ്റം വരുത്തിയിട്ടുള്ള കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യുക വഴി)

റൂട്ടിംഗ്കൊണ്ടുണ്ടാകാന്‍ വഴിയുള്ള പ്രശ്നങ്ങള്‍
--------------------------------------------------------------------
- ഫോണ്‍ വാറണ്ടി നഷ്ടമാകാം. (സാംസംഗ് മോഡലുകളുടെ ഒറിജിനല്‍ ഫേംവെയര്‍ sammobile.com എന്ന സൈറ്റില്‍ ലഭ്യമാണ്. ഏതു സമയത്തും ഇത് ഫ്ലാഷ് ചെയ്തു തിരികെ ഫാക്റ്ററി കണ്ടീഷനിലേക്ക് പോകുവാന്‍ സാധിക്കുന്നതാണ്)

- സിസ്റ്റം ഫയലുകളില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുന്നതിനാല്‍ നിങ്ങള്‍ അറിയാതെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

- പൂര്‍ണ്ണമായും മനസിലാക്കാതെ റൂട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ Hard Brick ആയിപ്പോകാന്‍ സാധ്യതയുണ്ട്.

അതുകൊണ്ട് എന്ത് ചെയ്യുമ്പോഴും പൂര്‍ണ്ണമായി മനസിലാക്കി , സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യുക.

3 comments:

  1. റൂട്ട് ചെയ്ത ടാബ്ലെറ്റ് പിന്നീട് പഴയ പോലെ തന്നെ ആക്കാന്‍ പറ്റുമോ....?

    ReplyDelete
  2. Hai admin.im an android enthusiasist...ഞാൻ എന്റെ lenovo a6000 plus smartphone successful aay root cheythu....admin ninghal whatsppil Android enthusiast inn oru group thudanghamallo....group already undenkil enne add cheyyamo +918489531373

    ReplyDelete
  3. Hai admin.im an android enthusiasist...ഞാൻ എന്റെ lenovo a6000 plus smartphone successful aay root cheythu....admin ninghal whatsppil Android enthusiast inn oru group thudanghamallo....group already undenkil enne add cheyyamo +918489531373

    ReplyDelete