6.05.2013

ഫേസ്ബുക്കിലെ വീഡിയോകള്‍ മോബൈലില്‍ ഡൌണ്‍‌ലോഡ് ചെയ്യാം


യൂ ടൂബ് കഴിഞ്ഞാല്‍ ഏറ്റവും അധികം ആളുകളും വീഡിയോ കാണാന്‍ ഉപയോഗിക്കുന്നത് ഫേസ്ബുക്ക് ആണു,ഇവിടെ യൂ ടൂബില്‍ നിന്നും മോബൈലിലേക്ക് വീഡിയോകള്‍ ഡൌണ്‍‌ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ പലരും നല്‍കിയിരിക്കുന്നത് കാണാം,എന്നാല്‍ അതിലൊന്നും ഫേസ്ബുക്കില്‍ നിന്നും വീഡിയോ ഡൌണ്‍‌ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ കാണാന്‍ സാധിച്ചില്ല,അതിനാല്‍ സുഹൃത്ത്.കോമിലെ കൂട്ടുകാര്‍ക്കായി ഞാന്‍ ഇതാ ഒരു ഫേസ്ബുക്ക് ഡൌണ്‍‌ലോഡര്‍ നല്‍കുന്നു,അതു ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍‌ലോഡ് ചെയ്യാം.ഡൌണ്‍‌ലോഡ് ചെയ്ത ശേഷം മെമ്മറി കാര്‍ഡിലേക്ക് കോപ്പി ചെയ്ത് ഓപ്പണാക്കിയാലതു ഇന്‍സ്റ്റാള്‍ ചെയ്യും
ഇനി ഇതു കൊണ്ട് എങ്ങിനെ ഫേസ്ബുക്കിലെ വീഡിയോ ഡൌണ്‍‌ലോഡ് ചെയ്യാമെന്ന്‍ പറഞ്ഞു തരാം
ഇതു ഒരു സാധാരണ വീഡിയോ പ്ലേയര്‍ പോലെ തന്നെ ആണു പ്രവര്‍ത്തിക്കുന്നത്,അതായത് ഫേസ്ബുക്കിലെ വീഡിയോ പ്ലേ ചെയ്യുംബോള്‍ ഏതു വീഡിയോ പ്ലേയറാണു സെലക്റ്റ് ചെയ്യേണ്ടത് എന്ന്‍ ചോദിക്കാറില്ലേ ? ആ സമയത്ത് ലിസ്റ്റില്‍ നിന്നും നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഇവനെ സെലക്റ്റ് ചെയ്തു കൊടുക്കണം,അപ്പോള്‍ ഡൌണ്‍‌ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍സ് കാണാന്‍ ആകും,അതില്‍ അതര്‍ എന്നതു സെലക്റ്റ് ചെയ്താല്‍ മെമ്മറി കാര്‍ഡിലെ ഒരു ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് അതിലേക്ക് വീഡിയോ ഡൌണ്‍‌ലോഡ് ആകും
എന്താ ഈ സാധനം ഇഷ്ടപ്പെട്ടില്ലേ ? എങ്കില്‍ താഴെ ഫേസ്ബുക്കിലെ ലൈക്ക് ബട്ടനില്‍ ഒരു ലൈക്ക് കൊടുത്തിട്ട് ഡൌണ്‍‌ലോഡ് നൌ എന്നതില്‍ അമര്‍ത്തിക്കോ,ഫയല്‍ ഡൌണ്‍‌ലോഡ് ആകും.
മോബൈലില്‍ ഉപയോഗിക്കുന്ന കൂടുതല്‍ ആപ്ലിക്കേഷനുകളെ പറ്റി അറിയാന്‍
 ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment