ഫോര്‍മാറ്റ് ആയ ഡേറ്റകള്‍ തിരികെ ലഭിക്കുന്ന വഴി
നമ്മള്‍ക്ക് പല സമയങ്ങളിലും നേരിടേണ്ടി വരുന്ന ഒരു സന്ദര്‍ഭം ആണ് വൈറസിന്‍റെ സാന്നിധ്യം മൂലം മെമ്മറി കാര്‍ഡുകളും ഹാര്‍ഡ് ഡ്രൈവുകളും ഫോര്‍മാറ്റ് ചെയ്യുക എന്നത്.
ഇതുമൂലം നമ്മള്‍ സൂക്ഷിച്ചു വെച്ചിരുന്ന ഫയലുകള്‍ എല്ലാം നഷ്ട്ടപ്പെടുകയാണ് പതിവ്.
എന്നാല്‍ ഇതെല്ലാം തിരികെ ലഭിക്കുമെന്ന സത്യാവസ്ഥ നമ്മളില്‍ ഏറെ ആര്‍ക്കും തന്നെ അറിയില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത.
ഇനി ഞാന്‍ നിങ്ങള്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്താം,
ഇതുപയോഗിച്ച് മെമ്മറി കാര്‍ഡില്‍ നിന്നോ മറ്റു സ്റ്റൊറെജ് ഡിവൈസുകളില്‍ നിന്നോ നിങ്ങള്‍ക്ക് നഷ്ട്ടമായ ഓഡിയോ (audio), വീഡിയോ (video), ചിത്രങ്ങള്‍ (images) എന്നിവ തിരികെ ലഭിക്കും.
‘card recovery’ എന്നാണു ഇതിന്‍റെ പേര്‍.
ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യൂ..
തുടര്‍ന്ന്‍ ഇതുപയോഗിക്കേണ്ട വിധം..
സ്റ്റെപ്പ് 1 : തുറന്നു വരുന്ന വിന്‍ഡോയില്‍ ‘next’ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 2 : കമ്പ്യുട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്റ്റൊറെജ് ഡിവൈസിന്‍റെ ഡ്രൈവ് ലെറ്റര്‍
സെലെക്റ്റ് ചെയ്യുക.
സ്റ്റെപ്പ് 3 : തിരികെ ലഭിക്കേണ്ട ഫയലുകളുടെ വിഭാഗം സെലക്റ്റ് ചെയ്യുക.
സ്റ്റെപ്പ് 4 : തിരികെ ലഭിക്കുന്ന ഫയലുകള്‍ എവിടെ സേവ് ചെയ്യണം എന്ന് സെലെക്റ്റ് ചെയ്യുക.
സ്റ്റെപ്പ് 5 : ‘next’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അടുത്ത വിന്‍ഡോയില്‍ ‘ok’ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങളുടെ ഫയലുകള്‍ സോഫ്റ്റ്‌വെയര്‍ തിരയുന്നത് കാണുവാന്‍ കഴിയും.
പൂര്‍ണ്ണമായും റിക്കവര്‍ ചെയ്തു കഴിയുമ്പോള്‍ ആകെ ലഭിച്ച ഫയലുകളുടെ എണ്ണം ഡിസ്പ്ലേ ചെയ്യും.ഇതില്‍ ‘ok’ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 6 : തുടര്‍ന്ന്‍ സേവ് ചെയ്യേണ്ട ഫയലുകള്‍ തിരഞ്ഞെടുത്ത് ‘next’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നഷ്ട്ടപ്പെട്ട ഫയലുകള്‍ ഇപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത സ്ഥലത്തേക്ക് സേവ് ചെയ്യുന്നതായി കാണാം.
സ്റ്റെപ്പ് 7 : open ‘recoverd files folder’ തുറക്കുക.നിങ്ങള്‍ നഷ്ട്ടപ്പെട്ടു എന്ന് കരുതിയ ഫയലുകളില്‍ 90 %ല്‍ അധികം ഫയലുകളും നിങ്ങള്‍ക്ക് അവിടെ കാണുവാന്‍ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യം : നിങ്ങള്‍ നഷ്ട്ടപ്പെട്ടു എന്ന് കരുതിയവയൊന്നും നശിക്കുന്നില്ല എന്ന് മനസ്സിലായല്ലോ?,
അതിനാല്‍ ഉപയോഗ ശൂന്യമായ സ്റൊരെജ് ഡിവൈസുകള്‍ തുടര്‍ന്ന്‍ ഉപയോഗിക്കാനാവാത്ത വിധം നശിപ്പിച്ച് കളയുക.









No comments:
Post a Comment