Android ഫോണുകളിൽ നിർബന്ധമായും Install ചെയ്യേണ്ട Softwares.
തരികിടയിൽ കമ്പ്യൂട്ടർ tips & tricks ആണ് കൂടുതലായും പോസ്റ്റ് ചെയ്യാറുള്ളത്. അത് വേറെ ഒന്ന് കൊണ്ടുമല്ല, കുറച്ചെങ്കിലും അറിയാവുന്ന പണിക്കു നിന്നാൽ പോരെ എന്ന് കരുതിയാണ് .
എന്നാൽ ഇപ്പോൾ കമ്പ്യൂട്ടറിനേക്കാൾ കൂടുതൽ പ്രിയം സ്മാർട്ട് ഫോണുകളിലേക്ക് ചേക്കേറിയതിനാൽ ഇനി കുറച്ചു മൊബൈൽ തരികിടകളും ആകാം എന്ന് തോന്നി.
അത് കൊണ്ടാണ് ഇങ്ങനെ സാഹസത്തിനു മുതിർന്നത്, ക്ഷമിച്ചാലും. :)
Android ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റോൾ ചെയ്യേണ്ട ചില സോഫ്റ്റ്‌വെയറുകൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ഓരോ സോഫ്റ്റ്‌വെയർ പേരിലും ക്ലിക്ക് ചെയ്താൽ ഇൻസ്റ്റോൾ ചെയ്യാം.
നിങ്ങൾ ഏതു ഐഡി വെച്ചാണോ Google play store മൊബൈലിൽ ഓപ്പണ്‍ ചെയ്തിരിക്കുന്നത് ആ ഐഡി കമ്പ്യൂട്ടറിൽ തുറന്നു ഇൻസ്റ്റോൾ എന്നതിൽ ക്ലിക്ക് ചെയ്താൽ നെറ്റിലൂടെ തന്നെ മൊബൈലിൽ ഇൻസ്റ്റോൾ ആയിക്കൊള്ളും.
1 - ES File Explorer File Manager - ഈ സോഫ്റ്റ്‌വെയർ നമുക്ക് നമ്മുടെ ഫോണിലെ ഫയലുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. memory card - phone memory - എന്നിവയിലെ ഫയലുകൾ കാണാൻ.
2 - Facebook Photo Downloader - ഈ സോഫ്റ്റ്‌വെയർ വഴി നമുക്ക് ഫേസ്ബുക്കിലെ ഫോട്ടോകൾ ഡൌണ്‍ലോഡ് ചെയ്തു എടുക്കാൻ സാധിക്കും, സാധാരണ ഫേസ് ബുക്ക് ഫോട്ടോകൾ ഡൌണ്‍ലോഡ് ചെയ്യാനുള്ള Option ഫേസ്ബുക്ക് ആപ്പിൽ ലഭ്യമല്ല.
3 - Facebook Messenger - ഫേസ്ബുക്ക് ചാറ്റ് മെസ്സേജുകൾക് മാത്രമുള്ള app.
4 - Fake Incoming Call - ഈ സോഫ്റ്റ്‌വെയർ ഒരു തരികിടയാണ് :) .. ഇത് വഴി നമുക്ക് ഒരു fake call ഉണ്ടാക്കി എവിടെയെങ്കിലും കുടുങ്ങി നിൽക്കുകയാണെങ്കിൽ മെല്ലെ തടിയൂരാൻ സാധിക്കും :)
5 - Flip Silent - സാധാരണ android ഫോണുകളിൽ call silent ആകുക ഏതെങ്കിലും ഒരു key അമർത്തിയാകും, ഉദാഹരണം sound key , lock key തുടങ്ങിയവ.
എന്നാൽ ഈ app install ചെയ്താൽ call വരുമ്പോൾ mobile ഒന്ന് കമഴ്ത്തി പിടിച്ചാൽ call silent ആകും.
6 - GO Battery Saver &Power Widget - android ഫോണുകളുടെ ഏറ്റവും വലിയ ന്യുനതയാണ് battery power പെട്ടെന്ന് തന്നെ കുറയുക എന്നത്, എന്നാൽ ഈ സോഫ്റ്റ്‌വെയർ install ചെയ്താൽ battery life ഒരു 50% നമുക്ക് കൂട്ടാൻ സാധിക്കും.
7 - KALQ Keyboard - സാധാരണയായി നാം ഉപയോഗിക്കുന്ന keyboard ഫോർമാറ്റ് qwerty keyboard ആണ് , എന്നാൽ KALQ Keyboard ഉപയോഗിക്കുന്നത് കൊണ്ട് കിട്ടുന്ന ഗുണം എന്തെന്നാൽ നമ്മുടെ തള്ളവിരൽ കൊണ്ട് തന്നെ KALQ Keyboard പ്രവർത്തിപ്പിക്കാം എന്നതാണ്, കൂടെ qwerty keyboard നേക്കാൾ speed typing ആണ് KALQ Keyboard നമുക്ക് തരുന്നത് .
8 - Kingsoft Office 5.6.1 (Free) - ഈ സോഫ്റ്റ്‌വെയർ വഴി നമുക്ക് മൈക്രോസോഫ്ട് word -excel തുടങ്ങിയവ വളരെ ഈസിയായി പ്രവർത്തിപ്പിക്കാൻ കഴിയും. cut copy paste edit എല്ലാം സ്ക്രീനിൽ ഒന്ന് അമരത്തിപ്പിടിച്ചാൽ പെട്ടെന്ന് തന്നെ കിട്ടും.
9 - Smart Voice Recorder - ഈ സോഫ്റ്റ്‌വെയർ വഴി നമുക്ക് voice റെക്കോർഡ് ചെയ്യാൻ കഴിയുന്നു, സിമ്പിൾ use ആണ് ഈ സോഫ്റ്റ്‌വെയർ പ്രധാനം ചെയ്യുന്നത് .
10 - Smart App Protector (App Lock) - നാം മൊബൈലിൽ ഇൻസ്റ്റോൾ ചെയ്ത സോഫ്റ്റ്‌വെയർ app മറ്റുള്ളവർ തുറക്കാതെ Lock ചെയ്തു സൂക്ഷിക്കാൻ ഇത് കൊണ്ട് കഴിയും.
11 - Tiny Flashlight + LED - മൊബൈലിലെ camera flash light ഒരു ടോർച്ചു ആയി ഉപയോഗിക്കാൻ സഹായിക്കുന്നു.
12 - Video Locker - Hide videos - നമ്മുടെ മൊബൈലിലെ വീഡിയോകൾ മറ്റുള്ളവർ തുറന്നു കാണാതിരിക്കാൻ.
ഇത് ഇൻസ്റ്റോൾ ചെയ്തു വീഡിയോകൾ Lock ചെയ്തു വെച്ചാൽ ഒരു പാസ്സ്‌വേർഡിന്റെ സഹായത്താൽ മാത്രമേ വീഡിയോ തുറന്നു കാണാൻ കഴിയു.
13 - VLC for Android Beta - മൊബൈലിൽ സാധാരണയായി mp4 , 3gp തുടങ്ങിയ ഫയലുകൾ ആണ് പ്ലേ ആകുക. എന്നാൽ VLC for Android Beta ഇൻസ്റ്റോൾ ചെയ്താൽ എല്ലാതരം വീഡിയോ ഫോർമാറ്റുകളും പ്ലേ ചെയ്യാൻ കഴിയും.
14 - Call Recorder - automatic ആയി നാം ചെയ്യുന്ന കാൾ എല്ലാം incoming, outgoing അടക്കം റെക്കോർഡ് ചെയ്യുന്നു.
15 - Vtok - Google Video Chat (Beta) - Google talk ഐഡി വെച്ച് ഓപ്പണ്‍ ചെയ്യാനുള്ള messenger.
No comments:
Post a Comment