ആന്‍ഡ്രോയ്ഡ് മോബൈല്‍ കെയര്‍ ചെയ്യാന്‍ Advanced Mobile Care
കമ്പ്യൂട്ടര്‍ എന്നതു പോലെ തന്നെ ഇന്നു ഏവര്‍ക്കും വിലപ്പെട്ടതാണു അവരുടെ ഫോണുകള്‍,കാരണം മിക്കവരും ഉപയോഗിക്കുന്നത് സ്മാര്‍ട്ട് ഫോണുകള്‍ ആണു,അവയില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ സുരക്ഷിതത്തിനും അവ നന്നായി മാനേജ് ചെയ്യുന്നതിനും ഉള്ള ഒരു ആപ്ലിക്കേഷന്‍ ആണു ഇവിടെ പരിചയപ്പെടുത്തുന്നത്,പേരു Advanced Mobile Care,ഇതില്‍ എന്തൊക്കെ ഉണ്ടെന്ന്‍ താഴെ ഞാന്‍ എഴുതിയിട്ടുണ്ട്,ഇതു ഇവിടെ ക്ലിക്ക് ചെയ്താല്‍ ഡൌണ്‍ ലോഡ് ചെയ്യാം,അതിനു ശേഷം അത് മോബൈലിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക,തുടര്‍ന്ന്‍ സ്കാന്‍ ചെയ്യുക,അതിനു ശേഷം റിപ്പയര്‍ ബട്ടനില്‍ ക്ലിക്ക് ചെയ്യുക,അനാവശ്യമായ് ഫയലുകളും മാല്‍വെയറുകളും നീക്കം ചെയ്യപ്പെടും
- Mobile Antivirus - മാല്‍വെയറുകളില്‍ നിന്നും വൈറസുകളില്‍ നിന്നും സംരക്ഷണം നല്‍കുന്നു
- System TuneUp - മെമ്മറി ഫയലും കാഷെ (ടെമ്പററി) ഫയലുകളും നീക്കം ചെയ്തു മോബൈലില്‍ കൂടുതല്‍ സ്പേസ് നല്‍കുന്നു.
- Game Speeder - ഗെയിമുകള്‍ കളിക്കുംബോള്‍ കൂടുതല്‍ സ്പീഡ് നല്‍കുന്നു.
- Battery Saver -ബാറ്ററി ഉപയോഗം നിയന്ത്രിച്ച് ഏതു ആപ്ലിക്കേഷന്‍ ആണു കൂടുതല്‍ ബാറ്ററി ഉപയോഗിക്കുന്നതെന്ന്‍ നിങ്ങളെ അറിയിക്കുന്നു.
- App Manager - മോബൈല്‍ മെമ്മറിയില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റാന്‍ സഹായിക്കുന്നു.
- Task Killer - ആവശ്യമില്ലാതെ ഓണ്‍ ആയി കിടക്കുന്ന ആപ്ലിക്കേഷനുകള്‍ ഓഫാക്കാന്‍ സഹായിക്കുന്നു.
- Privacy Locker -നിങ്ങളുടെ വിലപ്പെട്ട ഫയലുകള്‍ പാസ്സ്‌വേഡ് ഇട്ട് സുരക്ഷിതമാക്കാന്‍ ഒരു സുരക്ഷിതമായ സ്ഥലം സൃഷ്ടിക്കുന്നു.
- Could Backup and Restore -കോണ്ടാക്റ്റ് ബുക്ക് സുരക്ഷിതമായി ഓണ്‍ ലൈനില്‍ സൂക്ഷിക്കാന്‍.
No comments:
Post a Comment