2.21.2013

വീഡിയോ ഗെയിമുകളൂടെ ലോകം - 1



ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി വീഡിയോ ഗെയിമുകളൂടെ ലോകത്തേക്ക്
നടന്നു കയറിയത്..അന്ന് ഇന്നത്തെ ഗെയിമിങ്ങ് താരമായ പ്ലേസ്റ്റേഷനെക്കുറിച്ച് ആളുകൾ സ്വപ്നത്തിൽ‌പ്പോലും ചിന്തിക്കാത്ത കാലം..

ഒരു പിറന്നാൾ സമ്മാനമായി സോണി സൈബർവാറിയർ എന്ന   വീഡീയോ ഗെയിം എന്നേത്തേടി കടലുകടന്നെത്തി..കൂടെ അഞ്ചാറ് ഗെയിം കാസറ്റും...ഒന്നും പോരാഞ്ഞിട്ട് അന്ന് വെക്കേഷൻ കാലവും....ലോട്ടറിയടിച്ചനെ ലോറീയിടിച്ചു എന്നു പറയുന്നതുപോലെയായി പിന്നെ കാര്യങ്ങൾ..

ഓർമ്മവച്ച നാൾ മുതൽ രാവിലെ ടു രാത്രി വരെ ഞാനൊറ്റയ്ക്കായിരുന്നു വീട്ടിൽ..രാവിലെ ഉച്ചയ്ക്ക് വൈകിട്ട് എന്നിങ്ങനെ ചെറിയ കണ്ടെയ്നറുകളിൽ വെച്ചിട്ടുള്ള ഭക്ഷണം  എടുത്തു കഴിക്കുക..എന്നതിൽക്കവിഞ്ഞ് ഒരു ജോലിയില്ലാത്ത അവധിക്കാ‍ലം..കളീക്കാൻ കുട്ടികൾ അവൈലബിൾ അല്ലാത്ത ഒരു സ്ഥലമായിരുന്നതിനാലും  ജീവിതം ബോറഡിച്ചു പോകുന്ന ഒരു കാലമായിരുന്നു അത്..

അപ്പോൾക്കിട്ടിയ ഒരു കമ്പനിയായി ഈ ഗെയിം..ആദ്യമൊക്കെ പതിനഞ്ച് മണിക്കൂറുകൾ വരെ തുടർച്ചയായി ഞാൻ ഗെയിം കളിച്ചിട്ടുണ്ട്...തലവേദന വന്ന് കാഴ്ച മങ്ങുന്നിടം വരെ .അതിലെ പ്രധാന ഗെയിമുകളായിരുന്നു മാരിയോ, ബാറ്റിൽടാങ്ക് , ഹണിബീ ( മറ്റവനല്ല ) ,
ഡക്ഹണ്ട്, കാർ റേസ് , സർക്കസ് ,  തുടങ്ങി ഒരു പത്തമ്പത് ഗെയിമുകൾ...വൈകാതെ ആ സാധനം കേടായി..

ലോകത്തെ ആബാലവ്രിദ്ധം ജനങ്ങളും ഇഷ്ടപ്പെടുന്ന പ്രശസ്തമായ ഏതാനും ചില വീഡിയോ ഗെയിമുകളെയും അവയുടെ കൺസോളുകളേയും  ഒന്നു പരിചയപ്പെടാം...

പലതിന്റേം ഒർജിനൽ സിഡിയുടെ വില $50 മുതൽ മേപ്പോട്ടാണ്..എന്നാലും ടൊറന്റ് ഉള്ളതുകൊണ്ട് പാവങ്ങളും ഇതെല്ലാം കളിക്കുന്നു എന്നു മാത്രം..
" സോണി പ്ലേസ്റ്റേഷൻ, മൈക്രൊസൊഫ്ട് എക്സ്-ബോക്സ് , നൈറ്റൻഡോ ഗെയിംബോയ് (Portable) തുടങ്ങിയവയാണ്  പ്രധാന ഗെയിമിങ്ങ് കൺസോളുകൾ..ഒരു പ്ലേ-സ്റ്റേഷൻ മേടിക്കുന്ന കാശൊണ്ടേൽ 25 ലിറ്റർ വീതം കറക്കുന്ന ഖടാഖടിയന്മാരായ നാലു ആസ്ട്രേലിയൻ പശുക്കളെ മേടിച്ചു  വീട്ടിൽ നിർത്താം...

1).Mario
Mario
വീഡിയോ ഗെമിമുകളിലെ ഒരു എവർഗ്രീൻ ക്ലാസിക്കാണ് മാരിയോ.എന്റെ ആദ്യ ഗെയിമും...മാരിയോയുടെ ജീവിതലക്ഷ്യം തന്നെ  അവസാന ലെവലിൽ കോട്ടയിൽ തടവിലാക്കപ്പെട്ട രാജകുമാരിയെ രക്ഷിക്കുക എന്നതാണ്..ആലീസ് ഇൻ  വണ്ടർലാന്റിലെപോലെ വിചിത്രമായ ലോകത്തുകൂടി അനേകം തടസങ്ങൾ പുട്ടുപോലെ പൊളിച്ചടൂക്കി..അവസാനത്തെ കോട്ടയിൽ ചെന്ന് തീ തുപ്പൂന്ന ഭീകരനായ ഡ്രാഗണുമായി മൽ‌പ്പിടുത്തം നടത്തി..അവനെ തട്ടി അതീവസുന്ദരിയായ പ്രിൻസെസിനെ രക്ഷിക്കുന്നതോടെ കഥയ്ക്ക് ശുഭാന്ത്യം ഉണ്ടാകും..പറഞ്ഞുപോകുന്നതുപോലെ എളുപ്പമല്ല സംഗതി എന്നോർക്കണം..

ചില ഭീകരജീവികളൂടെ മുഖം കണ്ടാൽ പിന്നെ രണ്ടുദിവസം വരെ നമ്മൾ ഉറക്കത്തിൽക്കിടന്നു പേടിക്കും..

പിന്നീട് ഏറെനാൾ കഴിഞ്ഞാണ്  നാട്ടിൽ കമ്പ്യൂട്ടർ വിപ്ലവം നടക്കുന്നത്..അതോടെ ഗ്രാഫിക്സ് എന്നൊരു സാധനത്തെപ്പറ്റി ആദ്യമായറിഞ്ഞു..ഡേവ് പോലുള്ള ഡോസ് അധിഷ്ഠിത കുട്ടിഗെയിമുകൾക്കപ്പുറം ഒരു യഥാർത്ത ഹൈ-ഫൈ ഗെയിമിങ്ങ് അനുഭവം ആദ്യം പ്രദാനം  ചെയ്തത് EI DOS ന്റെ  ‘ Hitman-codename 47 ‘ എന്ന ക്ലാസിക്കാണ് ..ലോകമെങ്ങും വൻ ഹിറ്റായി മാറിയ ആ വാടകക്കൊലയാളിയുടെ കഥ എന്നെ അഡിക്റ്റാക്കി എന്നു പറയുന്നതാകും ശരി..


2). The Hitman Series ( 1 - 4 )
ഹിറ്റ്മാൻ ബ്ലഡ് മണിയിൽ നിന്നും
ആദ്യം തന്നെ പറയട്ടെ മാരിയോ പോലെ ഹിറ്റ്മാൻ വെറും കുട്ടിക്കളിയല്ല.ഡോ.ഓട്ട്മേയർ എന്ന ഈവിൾ ഡോക്ടർ ഹിറ്റ്മാൻ എന്ന പേരിൽ കുറെയേറെ ഐഡന്റിക്കൽ ക്ലോണുകളെ സ്രിഷ്ടിക്കുന്നു.ഒരുപോലിരിക്കുന്ന അവർക്കെല്ലാം അയാൾ ഓരോ നമ്പരുകളിടുന്നു...അതിലെ കോഡ്നെയിം-47 നാണ് നമ്മടെ നായകൻ..അവരിൽ വച്ച് ഏറ്റവും സമർഥൻ.നോൺ ഡിഫക്ടീവ് ക്ലോൺ...കൊലപാതകത്തിൽ വൈദ്യഗ്ദ്യം നൽകി അയാൾ അവരെ വളർത്തുന്നു..
അവരെ കുമാരി.ഡയാനയുടെ നിയന്ത്രണത്തിലുള്ള ഇന്റർനാഷണൽ കോണ്ട്രാക്ടിംങ്ങ് ഏജൻസി
( ICA) വഴി ലോകത്തിലെ പ്രമുഖരെ കൊല്ലാനുള്ള ക്വട്ടേഷൻ വർക്കുകൾക്കായി ഉപയോഗിക്കുന്നു..ലോകരാജ്യങ്ങൾ..അന്താരാഷ്ട്ര സംഖടനകൾ തുടങ്ങിയവരാണ് ICA യുടെ ക്ലൈന്റുകൾ...ഹോങ്കോങ്ങിൽ തുടങ്ങുന്ന കൊലപാതകപരമ്പര ലോകത്തിന്റെ പലപല ഭാഗങ്ങളിലേക്കും നീളുന്നു..മില്യൺ ഡോളർ ക്വട്ടേഷനുകളാണ് അവയെല്ലാം..അതീവ ബുദ്ധിപരമായ നീക്കത്തിലൂടെയാണ് ഓരോ കൊലപാതകവും 47 നിർവഹിക്കേണ്ടത്..അതിൽ
നിന്നും ലഭിക്കുന്ന പണത്താൽ 47ന്റെ ബാങ്ക് എക്കൊണ്ടുകൾ നിറഞ്ഞു കവിയുന്നു..ഏജൻസിയും കൊഴുക്കുന്നു..

അവസാനം  ഹിറ്റ്മാന്റെ വളർച്ച ഇനിയും തുടരുന്നത് നല്ലതല്ല എന്നു മനസ്സിലാക്കിയ ഡോക്ടർ തന്ത്രപൂർവം അവനെ കൊല്ലാനായി തന്റെ മെന്റൽ അസൈലത്തിൽ വരുത്തുന്നു..അവിടെ വെച്ച് 47 നെ കൊല്ലാനായി സ്വാറ്റ് ടീമിനെ  വരുത്തുന്നു ഡോക്ടർ.. ചതി തിരിച്ചറീഞ്ഞ 47 തന്ത്രപൂർവം  എല്ലാവരേയും കൊന്ന് ഭൂമിക്കടിയിലുള്ള രഹസ്യ പരീക്ഷണശാലയിലേക്ക് രക്ഷപെടുന്നു..

അവിടെ 47നു അഭിമുഖീകരിക്കേണ്ടി വരുന്നത് തന്റെ തന്നെ ക്ലോണുകളെയാണ്..അവസാനം അവരെയും കൊന്ന് തന്റെ സ്രിഷ്ടാവായ ഡോക്ടറുടെ മുറിയിൽ എത്തുന്നു..

“ എന്റെ പൊന്നുമോനെ..എന്നോട് ക്ഷമിക്കൂ “ ..എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ 47ന്റെ അടുത്തേക്ക് വരും..എന്ന ക്ഷമിച്ചേക്കാം എന്നു നിങ്ങൾ കരുതിയാൽ ഗോപി..തന്റെ കൈയ്യിൽ ഒളിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് ഗൺ കൊണ്ട് നിങ്ങളെ ബോധരഹിതനാക്കുമയാൾ..എന്നിട്ട് പ്രാന്തൻ സെല്ലിൽ പിടിച്ചു പൂട്ടിയിടും..അയാളെ കാണൂമ്പോഴേ തോക്കെടുത്ത് പൊട്ടിച്ചേക്കണം..അവസാനം ഡോക്ടറെ കൊന്നുകൊണ്ട് ഒന്നാം ഭാഗത്തിനു തിരശ്ശീലവീഴുന്നു..
ഹിറ്റ്മാൻ രണ്ടാം ഭാഗമായ " The silent Assasin -ൽ “ 47 തെറ്റുകളിൽ നിന്നും എല്ലാം മാറി മാനസാന്തരം വന്ന്  “സിസിലി“  യിലെ ഒരു ഗ്രാമത്തിൽ നല്ലവനായ ഒരു പള്ളീലച്ചന്റെ സഹായിയായി ശാന്തജീവിതം നയിക്കുന്നു..എന്നാൽ സിസിലിയൻ മാഫിയാ ഡോണായ
‘ ഗസിപ്പി ഗില്യാനോ ’ ഫാദറിനെ തട്ടിക്കൊണ്ടു പോകുന്നു..മാഫിയായോട് ഒറ്റയ്ക്കെതിർക്കാൻ ശക്തിയില്ലാതെ ‘ 47 ‘ പഴയ ഏജൻസിയുടെ സഹായം തേടുന്നു..

.തങ്ങളുടെ ചില അസൈന്മെൻസ്റ്റ്  ചെയ്തുതന്നാൽ സഹായിക്കാമെന്ന് ഒരു നിബന്ധന അവർ വയ്ക്കുന്നു.ഗത്യന്തരമില്ലാതെ ഹിറ്റ്മാൻ അത് അനുസരിക്കുന്നു..വീണ്ടും പഴയ പാതയിലേക്ക് മടങ്ങിപ്പോകുന്നു..അവസാനം ‘ 47 ’ ഡോണിനെ കൊന്ന് അച്ചനെ രക്ഷിക്കുന്നു..ഇനിയും സിസിലിയിൽ നിൽക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ‘47’ അവിടം വിട്ടു പോകുന്നു..മനസ്സിനെ പിടിച്ചു നിർത്താനായി അച്ചൻ നൽകിയ കുരിശുമാല പോന്നവഴി പള്ളിയുടെ വാതിലിൽ എറിഞ്ഞു കളഞ്ഞിട്ട്...

മൂന്നാം ഭാഗമായ Hitman: Contracts ആകട്ടേ ഒന്നാം ഭാഗത്തിന്റെ സീൻ ബൈ സീൻ തുടർച്ചയാണ്....ഒന്നാം ഭാഗത്തിന്റെ അതേ മിഷൻസ് റീവേഴ്സ് ഓർഡറിൽ ചില മാറ്റങ്ങളോടെയാണിതിൽ കൊടുത്തിരിക്കുന്നത്..ചില ലെവലുകൾ മാത്രം വ്യത്യസ്ഥമാണ്.
അതുകൊണ്ടുതന്നെ അത് വിമർശനങ്ങൾ ഏറ്റുവാങ്ങി..

അവസാന ഭാഗമായ Blood Money യാകട്ടേ..ഏറ്റവും മികച്ചസീരീസായി വാഴ്ത്തപ്പെട്ടു...ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഏറ്റവുമധികം പ്രയോഗിച്ച ഒരു ഗെയിമായി അത്..
അവസാന ലെവലിൽ സാക്ഷാൽ വൈറ്റ് ഹൌസിൽ നുഴഞ്ഞുകയറി ഒരു കിടിലത്തെ വധിക്കുന്നു ഹിറ്റ്മാൻ..അതോടെ പിന്തുടരുന്ന ഫെഡറൽ ഏജൻസികളേ വെട്ടിച്ച് ഡയാനെയെ കാണാൻ പോകുന്നു..എന്നാൽ ഡയാനയുടെ മുറി സ്വാറ്റ്സ് വളയുന്നു.. തന്ത്രപരമായി ഡയാന 47ന്റെ കഴുത്തിൽ വിഷം കുത്തിവെച്ച് കൊല്ലുന്നു...അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് മരിച്ചുകിടക്കുന്ന ഹിറ്റ്മാനെക്കണ്ട് മരണം ഉറപ്പാക്കി.. അത് റിപ്പോർട്ട് ചെയ്തു മടങ്ങൂന്നു.

ഏജെൻസി ഹിറ്റ്മാന്റെ സംസ്കാരം നടത്തുന്നു..ഏജൻസിയുടെ ആളുകളൂടെ സാനിദ്ധ്യത്തിൽ ശവം ക്രിമേറ്റ് ചെയ്യാനായി വെക്കുമ്പോൾ ഡയാന ഹിറ്റ്മാന്റെ പ്രിയപ്പെട്ട ബെറീറ്റ പിസ്റ്റളുകൾ കൂടി ശവപ്പെട്ടിയിൽ വയ്ക്കുന്നു..എന്നിട്ട് ലിപ്സ്റ്റിക്ക് പുരട്ടിയ ചുണ്ടുകളാൾ അന്ത്യചുംബനം നൽകുന്നു...എന്നിട്ട് അവിടം വിട്ട് പോകുന്നു...

യഥാർത്തത്തിൽ ഡയാന കുത്തിവച്ചത് വിഷമല്ലായിരുന്നു..ഒരു പ്രത്യേക സിറമായിരുന്നു..ജീവനെ ശരീരത്തിൽ ഒളിപ്പിച്ചു വയ്ക്കുന്ന ഒരു എക്സ്പിരിമെന്റൽ സിറം.ഉമ്മ വച്ചപ്പോൾ ചുണ്ടത്ത് പുരട്ടിയതാകട്ടേ അതിന്റെ ആന്റിഡോട്ടും..ജീവൻ തിരിച്ചുകിട്ടിയ ഹിറ്റ്മാൻ അവിടെയുള്ള എല്ലാവരേയും കൊന്നുകളഞ്ഞിട്ട് രക്ഷപെടുന്നു.അതോടെ 47 നെ അറിയാവുന്നവർ ലോകത്ത് ഡയന മാത്രമാകുന്നു..പിന്നീട് ഒരു ചെനാക്കാരനുമായി 47 സംസാരിക്കുന്ന ദ്രിശ്യത്തോടെ ഗെയിം തീരുന്നു..ഒരു തിരിച്ചുവരവിനായി..

ലോകത്തിലെ പല ഭാഗങ്ങളിൽ മലേഷ്യ ട്വിൻ ടവർ, പാരിസ് , ചൈന ,അറേബ്യ,  ഹോങ്കോങ്ങ്, അമേരീക്ക , ഇന്ത്യയിലെ പഞ്ചാബ് എന്നുവേണ്ട  കാട്ടിലും മലയിലും വരെ  നടക്കുന്ന മിഷൻസ് അതീവഭംഗിയുള്ള സീനറികളുമായി യോജിപ്പിചിരിക്കുന്നു.,എന്നാൽ ഇതൊക്കെയാണെങ്കിലും ഏതു കമ്പ്യൂട്ടറിലും  കളിക്കാവുന്ന ഗെയിമാണീത്..512 റാം മതി...ഡേഡിക്കേറ്റഡ് ഗ്രാകാർഡ് നിർബന്ധമില്ല....2011 ക്രിസ്മസിനേ അടുത്തഭാഗം ഇറങ്ങൂ എന്നാണറിവ്..

ഒരാളെ മ്രിഗീയമായി കൊല്ലുന്നതിന്റെ സുഖം അനുഭവിക്കണമെങ്കിൽ ഹിറ്റ്മാൻ തന്നെ കളീക്കണം.
Hitman movie posture
ശൈശവദശയിൽ നിൽക്കുന്ന വാടകക്കൊലയാളീകൾ, ഇപ്പോഴത്തെ തൊഴിൽ മടുത്ത്  കൊലപാതകി ആവാൻ ആഗ്രഹിക്കുന്നവർ, തുടങ്ങിയ അനേകർക്ക്  പലതും പഠിക്കാനുള്ള ഒരു യൂണിവേഴ്സിറ്റിയാണ് ഈ ഗെയിം...





‘ഹിറ്റ്മാൻ ’ എന്ന സിനിമയും 2007 ഇറങ്ങിയിട്ടുണ്ട്..നായകനെ കണ്ടാൽ ഗെയിമിലെ ഹിറ്റ്മാൻ ഡീറ്റോയാണ്..പടം വിജയിച്ചെങ്കിലും എനിക്കിഷ്ടമായില്ല..തരക്കേടില്ല അത്രേയുള്ളൂ..

(അടുത്ത ഭാഗം --- ‘ വമ്പിച്ച വാഹന മോഷണം ‘--- എന്ന ചരിത്രമായ അഡിക്ഷൻ ഗെയിം.
പുറത്തിറങ്ങീയ ദിവസം തന്നെ 3.5 മില്യൺ സിഡികൾ വിറ്റഴിച്ച് ചരിത്രം സ്രിഷ്ടിച്ച ഗെയിം..)

2.18.2013



യൂ ടൂബ്ബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം-കണ്‍ വര്‍ട്ട് ചെയ്യാം - ആന്‍ഡ്രോയ്ഡില്‍




യൂ ടൂബ്ബ് വീഡിയോ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ടാബുകളിലും പ്ലേ ചെയ്യാനും ഡൌണ്‍ ലോഡ് ചെയ്യാനും ഉള്ള ഒരു ഫ്രീ ആപ്ലിക്കേഷന്‍ ആണു ഈസിടൂബ്,ഇതില്‍ നിങ്ങള്‍ക്ക് വ്യത്യസ്ഥ വിഭാഗങ്ങളനുസരിച്ച് വീഡിയോകള്‍ കാണാനും തിരയാനും ആവശ്യമുള്ള വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കുന്നു
ഡൌണ്‍ ലോഡ് ചെയ്യുന്ന വീഡിയോ ഒട്ടനവധി ഫോര്‍മാറ്റിലും ക്വാളിറ്റിയിലും സേവ് ചെയ്യാന്‍ ഈ ആപ്പ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കുന്നു,മാത്രവുമല്ല സേവ് ചെയ്ത വീഡിയോ വീണ്ടും കണ്‍ വര്‍ട്ട് ചെയ്യാനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കുന്നു, വീഡിയോ എം പി ത്രീ മാത്രമായും എച്ച് ഡി ക്വാളിറ്റി വീഡിയോ ആയും സേവ് ചെയ്യാനും ഇതിലൂടെ സാധിക്കുന്നു





വെബ്കാം ഇല്ലാത്ത പാവങ്ങള്‍ക്കായി ഓര്‍ മൊബൈല്‍ ക്യാമറ വെബ്കാം


സുഹൃത്തുക്കളെ ഞാന്‍ പിന്നേം അവതരിപ്പിക്കുന്നു ഒരു കിടിലന്‍ സോഫ്റ്റ്‌വെയര്‍ വെബ്കാം ഇല്ലാതെ അന്ദ്രൊഇദ് ഫോണും കമ്പ്യൂട്ടറും മാത്രം ഉള്ളവര്‍ക്ക്ക് സ്ക്യ്പൈല്‌ വീഡിയോ ചാറ്റ് നു ആണ് ഈ സോഫ്റ്റ്‌വെയര്‍ ഇതുപോലെ ഒരു പാട് എണ്ണം ഉണ്ട് ബട്ട്‌ ഞാന്‍ പരീഷ്കിച്ചു വിജയിച്ച ഒന്നാണ് WO wecam .ഇതിനു രണ്ടു പാര്‍ട്ട്‌ ഉണ്ട് . ഒന്ന് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന exe ഫയല്‍ അത് client പാര്‍ട്ട്‌ ആണ് . പിന്നെ അന്ദ്രൊഇദ് ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന സെര്‍വര്‍ പാര്‍ട്ട്‌ ഉം .ഇ സോഫ്റ്റ്‌വെയര്‍ ബെസ്റ്റ് ആയി വര്‍ക്ക്‌ ചെയ്യുന്നത് കമ്പ്യൂട്ടര്‍ വിഫി ആയി ഫോണും ആയി കണക്ട് ചെയ്യുമ്പോ ആണെന്നാണ് സൈറ്റ് കാര്‍ പറയണത് . പക്ഷെ ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്ന വര്‍ക്ക് USB connection അല്ലെ എളുപ്പം ഞാന്‍ USB option ആണ് ട്രൈ ചെയ്തത് പിന്നെ bluetooth option നും ഉണ്ട് .ആദ്യം വേണ്ടത് ഗൂഗിള്‍ പ്ലയ്നു അല്ലെങ്ങില്‍ ഈ വെബ്സൈറ്റ് നു രണ്ടു പറ്റും ഡൌണ്‍ലോഡ് ചെയ്യുക WO webcam പിന്നെ സെര്‍വര്‍ പാര്‍ട്ട്‌ മോബിലെളില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക വോ വെബ്കാം ലിന്റെ ആണ് നല്ലത് അതിനു പൈസ ഇല്ല . അത് ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം മൊബൈല്‍ debugg മോഡില്‍ കമ്പ്യൂട്ടറും ആയി കണക്ട് ചെയ്യുക .അതിനു വേണ്ടി മൊബൈലില്‍ ഇങ്ങനെ ചെയ്യുക
പിന്നെ client exe പ്രോഗ്രാം കമ്പ്യൂട്ടറില്‍ റണ്‍ ചെയ്യുക
അതോടൊപ്പം സെര്‍വര്‍ അപ്ലിക്കേഷന്‍ മോബിളിലും റണ്‍ ചെയ്യുക
client പ്രോഗ്രാമില്‍ connect എന്നാ option കാണും ക്ലിക്ക് ചെയ്യുക അപ്പൊ അങ്ങനെ കണക്ട് ചെയ്യണം എന്ന് ചോതിക്കും USB സെലക്ട്‌ ചെയ്യുക
മതി വെബ്കാം റെഡി ആയി കഴിഞ്ഞു
ഇനി സ്ക്യ്പില്‍ ചട്ട ചെയ്യുന്നതിനായി
സ്ക്യ്പില്‍ ലോഗ്ഗിന്‍ ചെയ്യുക
അതിനു ശേഷം
വീഡിയോ സെറ്റിംഗ്സ് ല് വെബ്കാം ലിസ്റ്റില്‍ വോ വെബ്കാം വന്നിട്ടുണ്ടാകും അത് സെലക്ട്‌ ചെയ്യുക
2 3 മിനുട്സ് ഉള്ളില്‍ മൊബൈല്‍ ക്യാമറ capture ചെയ്യുന്ന പിക്ചര്‍ ഡിസ്പ്ലേ ആകും
എന്ജോയ്‌ ..


സ്ത്രീകള്‍ക്ക് ഫോണ്‍ വാങ്ങികൊടുക്കുന്നതിനു മുന്നേ അഗസ്ത്യ ഇന്‍സ്റ്റാള്‍ ചെയ്യുക [ആന്‍ഡ്രോയ്ഡ്]



നിങ്ങള്‍ക്ക് ഒരു കാമുകിയുണ്ടോ ? അവള്‍ക്ക് നിങ്ങള്‍ ഫോണ്‍ വാങ്ങി കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കില്‍ ഒരു നിമിഷം ഇതു വായിക്കുക
കാമുകി ആയാലും ഭാര്യ ആയാലും കൂട്ടുകാരി ആയാലും സ്ത്രീകളെ നമ്മള്‍ എപ്പോഴും സൂക്ഷിക്കണം,( ആരും വിവാദമാക്കണ്ട) .നമ്മള്‍ അവര്‍ക്കൊരു ഫോണ്‍ വാങ്ങി കൊടുക്കുംബോള്‍ അവര്‍ ആ ഫോണ്‍ ഉപയോഗിച്ച് ആരെ ഒക്കെ വിളിക്കുന്നു എന്ന്‍ അറിയണമെന്ന ഒരു ആകാംക്ഷ കൂടി നമുക്കുണ്ടാക്കും,(ഹ ഹ പ്രവാസികളുടെ നെഞ്ചിടിക്കുന്നത് ഞാനറിയുന്നു ) ആ ആകാംക്ഷ ഉള്ളവര്‍ക്ക് ഞാനിതാ ഒരു ലൊടുക്ക് വിദ്യ പറഞ്ഞു തരുന്നു,
നിങ്ങള്‍ അവര്‍ക്ക് കൊടുക്കുന്ന മോബൈല്‍ ആന്‍ഡ്രോയ്ഡ് ആയിരിക്കണം,അതില്‍ ഞാന്‍ തരുന്ന ഈ ആപ്ലിക്കേഷന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഡൌണ്‍‌ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യണം(ഹയ്യോ അവര്‍ ഇനി സുഹൃത്തില്‍ ഉള്ളവരാണെങ്കില്‍ പിന്നെ ഈ പണിക്ക് നിക്കണ്ട,അവര്‍ ആദ്യമേ ഇതു വായിച്ചിട്ടുണ്ടാകും )ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതു രജിസ്റ്റര്‍ ചെയ്യണം,എന്നിട്ട് നിങ്ങള്‍ ആ അപ്ലിക്കേഷനില്‍ കൊടുത്ത രഹസ്യ പാസ്സ്‌വേഡ് ആ നംബറിലേക്ക് നിങ്ങളുടെ മോബൈലില്‍ നിന്നും എസ് എം എസ് ചെയ്യണം, ഉദാഹരണം നിങ്ങള്‍ കൊടുത്ത പാസ്സ്‌വേഡ് 8888 ഉം നിങ്ങളുടെ കാമുകിയുടെ ഫോണ്‍ നംബര്‍ 9999911111 ഉം ആണെങ്കില്‍ 8888 എന്നു 9999911111 എന്ന നംബറിലേക്ക് എസ് എം എസ് അയക്കുക,അപ്പോള്‍ നിങ്ങള്‍ക്ക് ഒരു മെസ്സേജ് ലഭിക്കും,അതില്‍ ഉള്ള കോഡ് ഭാഷ ഉപയോഗിച്ചാല്‍ ആ ഫോണിലെ താഴെ പറയുന്ന വിവരങ്ങള്‍ അടുത്ത എസ് എം എസ്സിനാല്‍ ആക്സസ് ചെയ്യാന്‍ ആകും
1) Contacts (Fetching contact number from your Address book)
2) Call Logs (Checking Missed Calls/Received Calls/Dialed Numbers)
3) IMEI Number
4) Phone Profile (Changing profile mode to Ringer or Silent)
5) SIM Number (Retriving SIM Number)
6) SMS logs (Checking SMS's received on your phone)
കോഡുകള്‍ താഴെ സ്ക്രീന്‍ ഷോട്ടില്‍ ഉണ്ട്,നോക്കി മനസ്സിലാക്കിക്കോ..



നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ അഗസ്ത്യ ഉപയോഗിച്ച് നിയന്ത്രിയ്ക്കാന്‍ അയയ്‌ക്കേണ്ട എസ് എം എസ്സുകള്‍
ഫോണ്‍ സൈലന്റ് മോഡിലാക്കാന്‍- SILENT
സൈലന്റ് മോഡ് മാറ്റാന്‍ – RINGER
ഫോണിന്റെ IMEI നമ്പര്‍ അറിയാന്‍- IMEI
അവസാനത്തെ 5 കോള്‍ വിവരങ്ങള്‍ അറിയാന്‍ – LAST CALLS
ഫോണിലെ കോണ്ടാക്ടുകള്‍ അറിയാന്‍ – CONTACT
ഈ ആപ്പില്‍ കയറി രജിസ്റ്റര്‍ ചെയ്തിട്ട് ബാക്കി നിങ്ങള്‍ തന്നെ ചെയ്തു നോക്ക്

ആന്‍ഡ്രോയ്ഡ് മോബൈല്‍ കെയര്‍ ചെയ്യാന്‍ Advanced Mobile Care

കമ്പ്യൂട്ടര്‍ എന്നതു പോലെ തന്നെ ഇന്നു ഏവര്‍ക്കും വിലപ്പെട്ടതാണു അവരുടെ ഫോണുകള്‍,കാരണം മിക്കവരും ഉപയോഗിക്കുന്നത് സ്മാര്‍ട്ട് ഫോണുകള്‍ ആണു,അവയില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ സുരക്ഷിതത്തിനും അവ നന്നായി മാനേജ് ചെയ്യുന്നതിനും ഉള്ള ഒരു ആപ്ലിക്കേഷന്‍ ആണു ഇവിടെ പരിചയപ്പെടുത്തുന്നത്,പേരു Advanced Mobile Care,ഇതില്‍ എന്തൊക്കെ ഉണ്ടെന്ന്‍ താഴെ ഞാന്‍ എഴുതിയിട്ടുണ്ട്,ഇതു ഇവിടെ ക്ലിക്ക് ചെയ്താല്‍ ഡൌണ്‍ ലോഡ് ചെയ്യാം,അതിനു ശേഷം അത് മോബൈലിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക,തുടര്‍ന്ന്‍ സ്കാന്‍ ചെയ്യുക,അതിനു ശേഷം റിപ്പയര്‍ ബട്ടനില്‍ ക്ലിക്ക് ചെയ്യുക,അനാവശ്യമായ് ഫയലുകളും മാല്‍‌വെയറുകളും നീക്കം ചെയ്യപ്പെടും
  • Mobile Antivirus - മാല്‍‌വെയറുകളില്‍ നിന്നും വൈറസുകളില്‍ നിന്നും സംരക്ഷണം നല്‍കുന്നു
  • System TuneUp - മെമ്മറി ഫയലും കാഷെ (ടെമ്പററി) ഫയലുകളും നീക്കം ചെയ്തു മോബൈലില്‍ കൂടുതല്‍ സ്പേസ് നല്‍കുന്നു.
  • Game Speeder - ഗെയിമുകള്‍ കളിക്കുംബോള്‍ കൂടുതല്‍ സ്പീഡ് നല്‍കുന്നു.
  • Battery Saver -ബാറ്ററി ഉപയോഗം നിയന്ത്രിച്ച് ഏതു ആപ്ലിക്കേഷന്‍ ആണു കൂടുതല്‍ ബാറ്ററി ഉപയോഗിക്കുന്നതെന്ന്‍ നിങ്ങളെ അറിയിക്കുന്നു.
  • App Manager - മോബൈല്‍ മെമ്മറിയില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റാന്‍ സഹായിക്കുന്നു.
  • Task Killer - ആവശ്യമില്ലാതെ ഓണ്‍ ആയി കിടക്കുന്ന ആപ്ലിക്കേഷനുകള്‍ ഓഫാക്കാന്‍ സഹായിക്കുന്നു.
  • Privacy Locker -നിങ്ങളുടെ വിലപ്പെട്ട ഫയലുകള്‍ പാസ്സ്‌വേഡ് ഇട്ട് സുരക്ഷിതമാക്കാന്‍ ഒരു സുരക്ഷിതമായ സ്ഥലം സൃഷ്ടിക്കുന്നു.
  • Could Backup and Restore -കോണ്ടാക്റ്റ് ബുക്ക് സുരക്ഷിതമായി ഓണ്‍ ലൈനില്‍ സൂക്ഷിക്കാന്‍.

ഏതു തരം വീഡിയോയും പ്രവര്തിപിക്കുവാന്‍ ഒരു ഉഗ്രന്‍ മീഡിയ പ്ലയെര്‍ ആന്ദ്രോയിട് ഫോണിനു വേണ്ടി മാത്രം

ഏതു തരം വീഡിയോയും പ്രവര്തിപിക്കുവാന്‍ ഒരു ഉഗ്രന്‍ മീഡിയ പ്ലയെര്‍ ആന്ദ്രോയിട് ഫോണിനു വേണ്ടി മാത്രം . ഇതിന്റെ പേരാണ് MX പ്ലയെര്‍ , ആവശ്യമുള്ളവര് ‍ഇവിടെ ക്ലിക്കുക . ഇതില്‍ MP4 , 3GP , AVI , Blue Ray , എന്നുവേണ്ട ഇനി ഏതൊക്കെ ഫോര്‍മാറ്റ്‌ ഉണ്ടോ അതെല്ലാം ഇതില്‍ കിട്ടും subtitle ഫയലും ഇതില്‍ കിട്ടും നിങ്ങള്‍ ഇന്സ്ടാല്‍ ചെയ്തിട്ട് ഉപയോഗിച്ച് നോക്ക് അപ്പോള്‍ മനസിലാകും ഇവന്‍ ആരാ മോനെന്നു ,
http://www.facebook.com/NaanumVaangiAndroidPhonenanumVankinenAndroidPon


വടശ്ശേരി വാമനനെ കാമുകി ചതിച്ച കഥ ആന്‍ഡ്രോയ്ഡും ക്രോമും വെളിപ്പെടുത്തുന്നു




പുതിയൊരു മോബൈല്‍ ട്രിക്ക് ഞാനൊരു കഥയായി അവതരിപ്പിക്കാം,വടശ്ശേരി വാമനന്‍ അഥവാ മനു സുഹൃത്തിലെ ഒരു സജീവ അംഗമാണു,ഫേസ്ബുക്കില്‍ പോയി ചൂണ്ടയിട്ട് ചൂണ്ടയിട്ട് (മനുവിന്റെ ഭാഷയില്‍ ) അഞ്ചാറു കിളികള്‍ അതില്‍ കൊത്തി,അതിലൊരുത്തിക്കു മനു ഒരു മോബൈല്‍ വാങ്ങിക്കൊടുത്തു,അതേ നല്ല ആന്‍ഡ്രോയ്ഡ് ഫോണ്‍ ഒരെണ്ണം,അനുഭവം പലതുള്ളതു കൊണ്ട് മനു അതില്‍ നെറ്റ് ചാര്‍ജ്ജ് ചെയ്തു ഒരു ചെറിയ ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്തു കൊടുത്തു,മണ്ടിപ്പെണ്ണു അവള്‍ക്കറിയില്ലാലൊ ഈ കുബുദ്ധി.. ആ അപ്ലിക്കേഷന്‍ വേണ്ടവര്‍ ഇവിടെ ഞെക്കിക്കോളു. എന്തായാലും മനുവിന്റെ ഊഹം തെറ്റിയില്ല,ഫോണ്‍ കിട്ടി പിറ്റേന്നു മുതല്‍ അവള്‍ ബുസിയായി തുടങ്ങി,ആരാ ഇത്രനേരം സംസാരിക്കുന്നതെന്ന്‍ ചോദിച്ചിട്ടും അവള്‍ പറയും അതു അമ്മവന്‍ ആണു അമ്മായി ആണെന്നൊക്കെ..മനുവിനോടാ അവളുടെ കളി..മനു അന്നു തന്നെ ലീവ് എടുത്ത് ലാപ്പ് ഓണാക്കി ഗൂഗിള്‍ ക്രോമും ഓണാക്കി വീട്ടില്‍ കുത്തിയിരുപ്പായി..അപ്പോ ദാണ്ടെടാ..ഗൂഗിള്‍ ക്രോമില്‍ ഇന്‍ കമിങ് കാള്‍ എന്നും പറഞ്ഞു രായപ്പന്റെ നംബര്‍ കാണിക്കുന്നു

മനുവിനതു വിശ്വസിക്കാനായില്ല,ചിലപ്പോ വല്ല അത്യാവശത്തിനും രായപ്പന്‍ അവളെ വിളിച്ചതാകും മനു സ്വയം സമാധാനിച്ചു ഇരിക്കവേ ദേ വീണ്ടും വരുന്നു ഗൂഗിള്‍ ക്രോമില്‍ അടുത്ത നോട്ടിഫിക്കേഷന്‍,അതും രായപ്പന്റെ തന്നെ,പക്ഷേ ഇത്തവണ വന്നതു ഒരു മെസ്സേജിന്റെ ഉള്ളടക്കമായിരുന്നു.
അതോടു കൂടി മനു നെഞ്ചത്ത് കൈവച്ച് വിളിച്ചു..ന്റെ കൃഷ്ണാ..............
അപ്പോ കഥ മനസ്സിലായല്ലോ..കാര്യവും ? അതായത് നിങ്ങള്‍ കാമുകിക്ക് കൊടുക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണില്‍ നെറ്റ് കണക്ഷനും മേല്‍പ്പറഞ്ഞ ആപ്ലിക്കേഷനും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഗൂഗിള്‍ ക്രോമിലൂടെ അവള്‍ക്ക് വരുന്ന കാള്‍ ആരുടേതാ​ണെന്നും എസ് എം എസ് എന്താണെന്നും ആരയക്കുന്നു എന്നും അറിയാന്‍ ആകും,അതിനായി ആദ്യമേ ആപ്ലിക്കേഷന്‍ ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്തു കാമുകിയുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഇവിടെ ക്ലിക്ക് ചെയ്തു ഈ ആഡോണ്‍ ഗൂഗിള്‍ ക്രോമിലേക്ക് ആഡ് ചെയ്തു കൊടുക്കുക
മോബൈലില്‍ ആപ്ലിക്കേഷന്‍ ഓണ്‍ ആക്കി Desktop Notifications ഓണാക്കുക( ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മോബൈലിലൂടെ ഉപയോഗിക്കുന്നവര്‍ മോബൈലില്‍ ഇതു ഇന്‍സ്റ്റാള്‍ ചെയ്യരുതു ),ഇനി ഗൂഗിള്‍ ക്രോമില്‍ ആ ആപ്ലിക്കേഷനില്‍ കാണുന്ന കോഡ് റീ എന്റര്‍ ചെയ്തു വെരിഫൈ ചെയ്യുക,ഇത്രയും മതി ഈ ചോര്‍ത്തല്‍ പരിപാടിക്കു.


ആന്‍ഡ്രോയ്ഡ് ഫോണില്‍ വൈ ഫൈ സിഗ്നല്‍ സ്ട്രെങ്ത്ത് കൂട്ടാന്‍ ഓപ്പണ്‍ സിഗ്നല്‍





ആന്‍ഡ്രോയ്ഡ് ഫോണില്‍ വൈ ഫൈ ഉപയോഗിക്കുംബോള്‍ സ്പീഡ് കുറവെന്ന്‍ തോന്നിയിട്ടുണ്ടോ ? വൈ ഫൈ സിഗ്നല്‍ വരുന്ന ഡയറക്ഷന്‍ കറക്റ്റ് അറിയാന്‍ കഴിഞ്ഞാല്‍ വൈ ഫൈ ഉപയോഗിച്ചുള്ള ഡാറ്റ ട്രാന്‍സ്ഫര്‍ റേറ്റ് കൂട്ടാം,അതിനു ഓപ്പണ്‍ സിഗ്നല്‍ എന്ന ഈ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കും
DOWNLOAD LINK

നെറ്റ്‌വര്‍ക്ക് കവറേജ്,വൈ ഫൈ ,ജി പി ആര്‍ എസ് എന്നിവയുടെ സ്ട്രെങ്ത്ത് കാണുന്നത് നോക്കുക,
കൂടാതെ നിങ്ങളുടെ ഏരിയായില്‍ ഏതു നെറ്റ്‌വര്‍ക്കിനാണു കവറേജ് കൂടുതല്‍ ഉള്ളതെന്നും എവിടെയെല്ലാം ആ നെറ്റ്‌വര്‍ക്കിനു കവറേജ് നന്നായി ഉണ്ടെന്നും ഇതിലൂടെ അറിയാന്‍ കഴിയും
വൈ ഫൈ റൂട്ടര്‍ ഇരിക്കുന്ന പൊസിഷന്‍ ഗൂഗിള്‍ മാപ്പ് വഴി കാണിച്ച് തരുന്നത് നോക്കു

2.16.2013

മനോഹരമായ നിങ്ങളുടെ ഫോട്ടോകള്‍ വളരെ ഈസിയായി ആനിമേഷന്‍ ചെയ്യാനും ഫോട്ടോ ആല്‍ബം നിര്‍മിക്കാനും, ഫയലുകള്‍ ഒരുമിച്ചു റീ നെയിംചെയ്യാനും, സ്ക്രീന്‍ ഷോട്ട് എടുക്കാനും സാധിക്കുന്ന ഒരു സോഫ്റ്റ്‌വേര്‍ ഇതാ...

ഡൌണ്‍ലോഡ് ചെയ്യാന്‍
http://www.filehorse.com/download-photoscape/download/

2.13.2013

കിടിലന്‍ ഡൌണ്‍‌ലോഡ് മാനേജര്‍

കമ്പ്യൂട്ടറിന്റെ ഉപ്പുമുതല്‍ കര്‍പ്പൂരം വരെ



കമ്പ്യൂട്ടറിന്റെ ഉപ്പുമുതല്‍ കര്‍പ്പൂരം വരെ


നിങ്ങളുടെ കമ്പ്യൂട്ടര്‍
  • ആരാ
  • എന്താ
  • എത്രയുണ്ട്
  • എങ്ങനെയുണ്ട്
  • എപ്പോ തുടങ്ങി 
  • അവിടെ എന്തുണ്ട്
  • ഇവിടെ എന്തുണ്ട്

തുടങ്ങി നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഉപ്പുമുതല്‍ കര്‍പ്പൂരം വരെ എല്ലാ വിവരങ്ങളും ഉടനടി അറിയാന്‍ വേണ്ടി നിങ്ങള്‍ക്കിതാ ഒരു കുഞ്ഞന്‍ സോഫ്റ്റ്‌വെയര്‍ പരിചയപെടുത്തി തരുന്നു.

ഇവനില്‍ ഒരുപാട് ഓപ്ഷനുകള്‍ ഉണ്ട്. ചില സ്ക്രീന്‍ ഷോട്ടുകള്‍ ഞാന്‍ ഇവിടെ നല്‍കാം 


2.12.2013

കറപ്റ്റഡ് മെമ്മറി കാര്‍ഡ്- എങ്ങനെ പ്രശ്നം പരിഹരിക്കാം

പലപ്പോഴും നേരിടേണ്ടി വരാവുന്ന ഒരു പ്രശ്നമാണിത്. പല കാരണങ്ങളാല്‍ ഇത് സംഭവിക്കാം. കംപ്യൂട്ടറില്‍ നിന്നോ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യവേ പവര്‍ഓഫായാലും ഇത് സംഭവിക്കും. ഡാമേജാകാത്ത മെമ്മറി കാര്‍ഡുകള്‍ ചില പരിഹാരമാര്‍ഗ്ഗങ്ങളുപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കും. 
ചിലപ്പോള്‍ കാര്‍ഡിലെ ഡാറ്റ അതില്‍ ഉണ്ടാവുകയും,എന്നാല്‍ ആക്സസ് ചെയ്യാന്‍ സാധിക്കാതെ വരുകയും ചെയ്യും. 
ഇത് പരിഹരിക്കാന്‍ ഒരു കാര്‍ഡ് റീഡറുപയോഗിച്ച് കംപ്യൂട്ടറുമായി കണക്ട് ചെയ്യുക.
ഫയല്‍ എക്സ്പ്ലേററില്‍ കാണിക്കുന്നുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ ഡ്രൈവ് ലെറ്റര്‍ നോട്ട് ചെയ്യുക.
കമാന്‍ഡ് പ്രോംപ്റ്റ് തുറന്ന് chkdsk x: /r ​എന്ന് ടൈപ്പ് ചെയ്യുക. ഇതില്‍ X എന്നത് ഡ്രൈവ് ലെറ്ററായിരിക്കണം.
convert lost chains to files എന്ന് പ്രൊസസിന് ശേഷം ചോദിച്ചാല്‍ Y ​എന്ന് നല്കുക
മെമ്മറികാര്‍ഡ് ഇന്‍വാലിഡ് ഫയല്‍സിസ്റ്റം എന്ന് കാണിക്കുന്നു!
കറപ്റ്റായ മെമ്മറികാര്‍ഡില്‍ ഫയല്‍സിസ്റ്റം നഷ്ടപ്പെട്ടിരിക്കും. വിന്‍ഡോസിന് അതിനെ തിരിച്ചറിയാനാവില്ല. ഇതിന് പരിഹാരം ഫോര്‍മാറ്റ് ചെയ്യുക എന്നതാണ്.
ഇത് ചെയ്യാന്‍ കാര്‍ഡ് റീഡര്‍ വഴിയോ മറ്റോ കംപ്യൂട്ടറുമായി കണക്ട് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്ത് ഫോര്‍മാറ്റ് എടുക്കുക.
സാധാരണ പോര്‍ട്ടബിള്‍ ഡിവൈസുകള്‍ FAT ഫോര്‍മാറ്റാണ് ഉപയോഗിക്കുക. അലോക്കേഷന്‍ സൈസ് സെറ്റ് ചെയ്യാതെ ക്വിക്ക് ഫോര്‍മാറ്റ് ക്ലിക്ക് ചെയ്യുക.
ഫോര്‍മാറ്റില്‍ ക്ലിക്ക് ചെയ്യുക
മെമ്മറികാര്‍ഡ് കംപ്യൂട്ടറില്‍ റീഡ് ചെയ്യാനാവുന്നില്ല !
ഇത് പരിഹരിക്കാന്‍ സിസ്റ്റം ഡ്രൈവറുകള്‍ അപ്ഡേറ്റ് ചെയ്യുക. മറ്റൊരുകാരണം പുതിയ കാര്‍ഡുകള്‍ SDHC ആവാനിടയുണ്ട്. ഇവ പഴയ എസ്.ഡികാര്‍ഡ് റീഡറുകള്‍ സപ്പോര്‍ട്ട് ചെയ്യില്ല.
എന്നിട്ടും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കംപ്യൂട്ടറുമായി കാര്‍ഡ് കണക്ട് ചെയ്യുക.
കണ്‍ട്രോള്‍ പാനലില്‍ ഡിവൈസ് മാനേജറെടുത്ത് ഏതെങ്കിലും ഡ്രൈവ് മഞ്ഞ എക്സ്ക്ലമേഷന്‍ മാര്‍ക്ക് കാണിക്കുന്നുണ്ടോ എന്ന് നോക്കുക
ഉണ്ടെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യുക. സാധിക്കുന്നില്ലെങ്കില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. കാര്‍ഡ് റിമൂവ് ചെയ്ത് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക. 
വ്യു ടാബില്‍ പോയി Show hidden devices എന്നത് ക്ലിക്ക് ചെയ്യുക. പുതിയവ കാണിക്കുന്നുവെങ്കില്‍ അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് കാര്‍ഡ് കണക്ട് ചെയ്യാതെ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക. സിസ്റ്റം ഓണായ ശേഷം കാര്‍ഡ്  കണക്ട് ചെയ്യുക.

യു.എസ്.ബിയിലെ വൈറസിനെ റിമൂവ് ചെയ്യാന്‍


കമ്പ്യൂട്ടറില്‍ വൈറസ് ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം യു.എസ്.ബി ഫ്ലാഷ് ഡ്രൈവുകള്‍ ഉപയോഗിക്കുന്നത് വഴിയാണ്.ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്‍(quarantine)ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ.
ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ഓട്ടോറണ്‍ ഒപ്ഷനില്‍ ക്ലിക്ക് ചെയ്യാതെ Cancel ചെയ്യുക.
കമാന്‍ഡ് പ്രോംറ്റ് തുറക്കുക (അതിനായി സ്റ്റാര്‍ട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Run ക്ലിക്ക് ചെയ്ത് അതില്‍ CMD എന്ന് ടൈപ് ചെയ്ത് എന്റര്‍ ചെയ്‌താല്‍ മതി ).നിങ്ങളൂടെ ഫ്ലാഷ് ഡ്രൈവ്, ഡ്രൈവ് F ആണെങ്കില്‍ കമാന്‍ഡ് പ്രോംറ്റില്‍ F: എന്ന കമാന്‍ഡ് കൊടുത്ത് എന്റര്‍ അടിക്കുക.അതിനു ശേഷം dir /w/a എന്ന കമാന്‍ഡ് കൊടുത്ത് എന്റര്‍ ചെയ്യുക.
അപ്പോള്‍ നിങ്ങളൂടെ പെന്‍ ഡ്രൈവിലെ എല്ലാ ഫയലുകളും ഡിസ്പ്ലേ ചെയ്യും. അതില്‍ Autorun.inf തുടങ്ങിയവ ഉണ്ടോ എന്ന് പരിശോധിക്കുക.ഉണ്ടെങ്കില്‍ യു.എസ്.ബി ഫ്ലാഷ് ഡ്രൈവില്‍ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കാം. ഈ ഫയലുകള്‍ എല്ലാം റീഡ് ഒണ്‍ലി, സിസ്റ്റം ഫയല്‍, ഹിഡന്‍ എന്നീ ആട്രിബ്യൂട്ട് ഉള്ളതായതുകൊണ്ട് നേരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിനായി ആദ്യം  ഇവയുടെ ആട്രിബ്യൂട്ട്കള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി attrib -r -a -s -h *.* എന്ന കമാന്‍ഡ് ഉപയോഗിക്കുക. ഈ കമാന്‍ഡ് ഉപയോഗിക്കുന്നതോടു കൂടി മുകളീല്‍ പറഞ്ഞ എല്ലാ ഫയലുകളും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാവുന്ന വിധത്തിലായിട്ടൂണ്ടാകും.
del filename എന്ന കമാന്‍ഡ് ഉപയോഗിച്ച് ഫയലുകളെ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിനു del Ravmon.exe. മിക്കവാറും ഈ വൈറസുകള്‍ വ്യാപിക്കുന്നതിന് പ്രധാന കാരണമായ ഫയല്‍ autorun.inf ആയിരിക്കും.

AntTek ആന്‍ഡ്രോയ്ഡ് ഡിക്ഷ്ണറി

ഒട്ടേറെ ഡിക്ഷണറി ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയ്ഡിനായുണ്ട്. എന്നാല്‍ ഇവയില്‍ ഭൂരിപക്ഷവും ഓണ്‍ലൈനായി വര്‍ക്ക് ചെയ്യുന്നവയാണ്.എന്നാല്‍ ഓഫ് ലൈനായി വര്‍ക്ക് ചെയ്യുന്ന ഒരു ഡിക്ഷണറിയാണ് AntTek. അതുകൂടാതെ മറ്റ് ആപ്ലിക്കേഷനുകളില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഇതൊരു ഫ്ലോട്ടിംഗ് ഡിക്ഷണറിയായും വര്‍ക്ക് ചെയ്യും. ഇതില്‍ കോണ്‍ഫിഗര്‍ ചെയ്ത രണ്ട് ഡിക്ഷണറികള്‍ ഉണ്ടാവും. ഗൂഗിളും, വിക്കി പീഡിയയും. ഇവക്ക് പുറമേ ഓണ്‍ലനും,ഓഫ് ലൈനുമായ ഡിക്ഷണറികള്‍ ഇതിലേക്ക് ആഡ് ചെയ്യാനുമാകും. കൂടാതെ ട്രാന്‍സ്ലേഷന് ഉപയോഗിക്കാവുന്ന ഡാറ്റാബേസ് കൂട്ടിച്ചേര്‍ക്കാനുമാകും.

Enable quick search , Show notification എന്നിവ ചെക്ക് ചെയ്ത് സേവ് ചെയ്താല്‍ ഫ്ലോട്ടിംഗ് ഡിക്ഷണറി ആക്ടിവേറ്റ് ചെയ്യാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഡിക്ഷണറി ബാനര്‍ ആന്‍ഡ്രോയ്ഡ് നോട്ടിഫിക്കേഷന്‍ ആപില്‍ കാണാം.
തുടര്‍ന്ന് ഏത് ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോളും ഒരു വാക്കിന് അര്‍ത്ഥം തിരയണമെങ്കില്‍ നോട്ടിഫിക്കേഷന്‍ ബാനറില്‍ ക്ലിക്ക് ചെയ്യുക. ട്രാന്‍സ്പെരന്റ് ആയ പോപ് അപ് ഡിക്ഷണറി ഓപ്പണാവും.
https://play.google.com/store/apps/details?id=com.anttek.dict.ui2
സുഹൃത്തുക്കളെ ഞാന്‍ പിന്നേം അവതരിപ്പിക്കുന്നു ഒരു കിടിലന്‍ സോഫ്റ്റ്‌വെയര്‍ വെബ്കാം ഇല്ലാതെ അന്ദ്രൊഇദ് ഫോണും കമ്പ്യൂട്ടറും മാത്രം ഉള്ളവര്‍ക്ക്ക് സ്ക്യ്പൈല്‌ വീഡിയോ ചാറ്റ് നു ആണ് ഈ സോഫ്റ്റ്‌വെയര്‍ ഇതുപോലെ ഒരു പാട് എണ്ണം ഉണ്ട് ബട്ട്‌ ഞാന്‍ പരീഷ്കിച്ചു വിജയിച്ച ഒന്നാണ് WO wecam .ഇതിനു രണ്ടു പാര്‍ട്ട്‌ ഉണ്ട് . ഒന്ന് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന exe ഫയല്‍ അത് client പാര്‍ട്ട്‌ ആണ് . പിന്നെ അന്ദ്രൊഇദ് ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന സെര്‍വര്‍ പാര്‍ട്ട്‌ ഉം .ഇ സോഫ്റ്റ്‌വെയര്‍ ബെസ്റ്റ് ആയി വര്‍ക്ക്‌ ചെയ്യുന്നത് കമ്പ്യൂട്ടര്‍ വിഫി ആയി ഫോണും ആയി കണക്ട് ചെയ്യുമ്പോ ആണെന്നാണ് സൈറ്റ് കാര്‍ പറയണത് . പക്ഷെ ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്ന വര്‍ക്ക് USB connection അല്ലെ എളുപ്പം ഞാന്‍ USB option ആണ് ട്രൈ ചെയ്തത് പിന്നെ bluetooth option നും ഉണ്ട് .ആദ്യം വേണ്ടത് ഗൂഗിള്‍ പ്ലയ്നു അല്ലെങ്ങില്‍ ഈ വെബ്സൈറ്റ് നു രണ്ടു പറ്റും ഡൌണ്‍ലോഡ് ചെയ്യുക WO webcam പിന്നെ സെര്‍വര്‍ പാര്‍ട്ട്‌ മോബിലെളില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക വോ വെബ്കാം ലിന്റെ ആണ് നല്ലത് അതിനു പൈസ ഇല്ല . അത് ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം മൊബൈല്‍ debugg മോഡില്‍ കമ്പ്യൂട്ടറും ആയി കണക്ട് ചെയ്യുക .അതിനു വേണ്ടി മൊബൈലില്‍ ഇങ്ങനെ ചെയ്യുക
പിന്നെ client exe പ്രോഗ്രാം കമ്പ്യൂട്ടറില്‍ റണ്‍ ചെയ്യുക
അതോടൊപ്പം സെര്‍വര്‍ അപ്ലിക്കേഷന്‍ മോബിളിലും റണ്‍ ചെയ്യുക
client പ്രോഗ്രാമില്‍ connect എന്നാ option കാണും ക്ലിക്ക് ചെയ്യുക അപ്പൊ അങ്ങനെ കണക്ട് ചെയ്യണം എന്ന് ചോതിക്കും USB സെലക്ട്‌ ചെയ്യുക
മതി വെബ്കാം റെഡി ആയി കഴിഞ്ഞു
ഇനി സ്ക്യ്പില്‍ ചട്ട ചെയ്യുന്നതിനായി
സ്ക്യ്പില്‍ ലോഗ്ഗിന്‍ ചെയ്യുക
അതിനു ശേഷം
വീഡിയോ സെറ്റിംഗ്സ് ല് വെബ്കാം ലിസ്റ്റില്‍ വോ വെബ്കാം വന്നിട്ടുണ്ടാകും അത് സെലക്ട്‌ ചെയ്യുക
2 3 മിനുട്സ് ഉള്ളില്‍ മൊബൈല്‍ ക്യാമറ capture ചെയ്യുന്ന പിക്ചര്‍ ഡിസ്പ്ലേ ആകും
എന്ജോയ്‌ ..