AirDroid - Free App
-----------------------
നിങ്ങളുടെ ആന്‍ഡ്രോയിട് ഫോണിനെ വയര്‍ലെസ് ആയി പിസിയുമായി കണക്റ്റ് ചെയ്തു ഫോണില്‍ ചെയ്യുന്ന എന്ത് കാര്യവും കമ്പ്യൂട്ടറിന്‍റെ കീബോഡ്/ഡിസ്പ്ലേ സൌകര്യത്തില്‍ ചെയ്യാം എന്നതാണ് AirDroid അപ്പ്ളിക്കേഷന്‍റെ ഗുണം.
AirDroid നല്‍കുന്ന ചില ഓപ്ഷനുകള്‍ താഴെ,
------------------------------------------------------------
- പിസിയില്‍ നിന്ന് മെസ്സേജ് അയക്കാം.
- ഫോണില്‍ ഉള്ള ഫോട്ടോ ആല്‍ബം ,മ്യൂസിക് , വീഡിയോ ഫയലുകള്‍ എന്നിവകാണാനും അങ്ങോട്ടും ഇങ്ങോട്ടും കോപ്പി ചെയ്യാനും കഴിയും.
- ഫോണ്‍ ബുക്ക് കോണ്‍ടാക്റ്റ്‌സ് കോള്‍ലോഗ് എന്നിവ കാണാം.
- ഫോണ്‍ നഷ്ടപ്പെട്ടാല്‍ AirDroid അക്കൌണ്ട് വഴി ഫോണ്‍ ട്രെയ്സ് ചെയ്യാം. ഇനി ഫോണ്‍ തിരിച്ചു കിട്ടാന്‍ സാധ്യതയില്ലെങ്കില്‍ ഫോണിലെ ഡാറ്റ എന്നന്നേക്കും ആയി ഡിലീറ്റ് ചെയ്യാം.
- ഫോണിലെ ആപ്പ്സ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം - പിസിയില്‍ ഉള്ള .apk ഫയലുകള്‍ ഫോണിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാം.
- ഫോണിലുള്ള ഫയലുകള്‍ കാണാം - ഫോണിലേക്കും, തിരിച്ചും കോപ്പി ചെയ്യാം, ഡിലീറ്റ് ചെയ്യാം.
- ഫോണിന്‍റെ സ്ക്രീന്ഷോട്ട് എടുക്കാം.
- ഫോണിലെ മെമ്മറി എത്രയുണ്ടെന്ന് കാണാം.
- ഫോണിലെ കാമറ കമ്പ്യൂട്ടറില്‍ നിന്ന് പ്രവര്‍ത്തിപ്പിച്ചു ഫോട്ടോ-വീഡിയോ എടുക്കാം
ഇത്രയൊക്കെ പിസിയില്‍ നിന്ന് ചെയ്യാവുന്ന ചില കാര്യങ്ങള്‍.
ഇത് കൂടാതെ ഫോണില്‍ AirDroid അപ്പ്ളിക്കെഷനില്‍ പോയാല്‍ Tools എടുത്താല്‍ അതില്‍ ടാസ്ക് മാനേജര്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ വൈഫൈ ആയോ , USb കേബിള്‍ മുഖേനയോ ഷെയര്‍ ചെയ്യാന്‍ ഉള്ള Teethering എന്നിങ്ങനെ ഒരുപാടു ഓപ്ഷന്‍സ് ഉണ്ട്.
AirDroid ഉപയോഗിച്ച് തുടങ്ങും മുന്നേ ഒരു AirDroid അക്കൌണ്ട് ഉണ്ടാക്കണം.
അപ്പോള്‍ ട്രൈ ചെയ്തു നോക്കൂ - നിങ്ങള്‍ക്ക് ഇഷ്ടപ്പെടും.
ഡൌണ്‍ലോഡ് ലിങ്ക്
---------------------------
https://play.google.com/store/apps/details?id=com.sand.airdroid&feature=search_result#?t=W251bGwsMSwxLDEsImNvbS5zYW5kLmFpcmRyb2lkIl0.

No comments:
Post a Comment