റൂട്ടിംഗ്
----------------------------------------------
----------------------------------------------
---------------------------------------------------------------------
ഫോണിലെ ഒപ്പറേറ്റിംഗ് സിസ്റ്റത്തിലെ സിസ്റ്റംഫയലുകളെ ഉപഭോക്താവിന് പൂര്‍ണ്ണനിയന്ത്രണം സാധ്യമാക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്ന പ്രക്രിയയാണ് റൂട്ടിംഗ് .
ഫോണിലെ ഒപ്പറേറ്റിംഗ് സിസ്റ്റത്തിലെ സിസ്റ്റംഫയലുകളെ ഉപഭോക്താവിന് പൂര്‍ണ്ണനിയന്ത്രണം സാധ്യമാക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്ന പ്രക്രിയയാണ് റൂട്ടിംഗ് .
ഫോണ്‍ നിര്‍മ്മാതാക്കള്‍ നിങ്ങളുടെ ഫോണിലുള്ള ആന്‍ഡ്രോയിട് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടാകും.
റൂട്ട് ചെയ്യുന്നതോടെ ഫോണിന്റെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുവാനും , കസ്റ്റമൈസഡ് ആന്‍ഡ്രോയിട് ഓപ്പറേറ്റിംഗ് സിസ്റ്റം (കസ്റ്റം റോം) ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കുന്നു.
ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.
സാധാരണ ഗതിയില്‍ യൂറോപ്യന്‍ യൂണിയന് നിയന്ത്രണങ്ങള്‍ അനുസരിച്ച് സാംസംഗ് ഗാലക്സി നോട്ട് 2 ഫോണില്‍ ഹെഡ്ഫോണ് കണക്റ്റ് ചെയ്താല്‍ കേള്‍ക്കാവുന്ന പരമാവധി ശബ്ദം 100 ഡെസിബെല്‍ (വാണിംഗ് അവഗണിക്കുമ്പോള്‍) ആണ്.
എന്നാല്‍ ഇത് പോരാ - ചെവി അടിച്ചു പോയാലും പാട്ട് നന്നായാല്‍ മതി - എന്നു ചിന്തിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് സാധാരണഗതിയില്‍ ഈ നിയന്ത്രണരേഖ മറികടക്കാന്‍ സാധ്യമല്ല.
എന്നാല്‍ ഫോണ്‍ റൂട്ട് ചെയ്യുന്നതിലൂടെ ആന്‍ഡ്രോയിട് ഓപ്പറേറ്റിംഗ് സിസ്ട്ടത്തിലെ Default_gain.conf എന്ന ഫയല്‍ എഡിറ്റ് ചെയ്തു നമുക്ക് ഇഷ്ടമുള്ള ഔട്ട്പുട്ട് റേഞ്ച് സെറ്റ് ചെയ്യാവുന്നതാണ്.
റൂട്ട് എന്ന വാക്ക് വന്നത് ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ നിന്നാണ്. ലിനക്സില്‍ വിന്‍ഡോസിലെ അഡ്മിന് തുല്യമായ അധികാരങ്ങള്‍ ഉള്ള യൂസര്‍ ആണ് റൂട്ട്.
സാധാരണ റൂട്ടിംഗ് വളരെ എളുപ്പമുള്ള ഒരു പരിപാടിയാണ്. ഗൂഗിളില്‍ "നിങ്ങളുടെ ഫോണ്‍ മോഡല്‍ root" എന്ന് സര്‍ച് ചെയ്താല്‍ എങ്ങനെ റൂട്ട് ചെയ്യാം എന്നതിനെ കുറിച്ച് വിശദീകരിക്കുന്ന അനേകം സൈറ്റുകളും വീഡിയോകളും ലഭ്യമാകും.
റൂട്ടിംഗ് കൊണ്ടുള്ള ചില പ്രയോജനങ്ങള്‍
-----------------------------------------------------------------------
- എല്ലാ സിസ്റ്റം ഫയലുകളും മാറ്റം വരുത്താന്‍ സാധിക്കും.
-----------------------------------------------------------------------
- എല്ലാ സിസ്റ്റം ഫയലുകളും മാറ്റം വരുത്താന്‍ സാധിക്കും.
- തീമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.
- ബൂട്ട് ഇമേജ്/അനിമേഷന്‍ എന്നിവ മാറ്റം വരുത്താം.
- ഫോണ്‍ നിര്‍മ്മാതാക്കള്‍ ലോഡ് ചെയ്തിടുള്ള , നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആപ്പ്ളിക്കെഷനുകള് ഡിലീറ്റ് ചെയ്യാം.
- ഫോണ്‍ ഒപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ - മുഴുവന്‍ ഡാറ്റ / അപ്പ്ലിക്കേഷന് എന്നിവയോട് കൂടിയ - ബാക്ക് അപ്പ് എടുക്കാം.
(പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്ത കസ്റ്റം റോം ഇഷ്ടമായില്ലെങ്കില്‍ പഴയ അവസ്ഥയിലേക്ക് ഏതാനും നിമിഷങ്ങള്‍ കൊണ്ട് തിരിച്ചു പോകാമെന്നര്‍ത്ഥം)
- റൂട്ട് ചെയ്ത ഫോണില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആപ്പ്സ് ഇന്‍സ്റ്റാള്‍ ചെയ്യാം. (ഉദാഹരണം Titanium Backup , ROM Manager , Superuser etc..)
- കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യാം.
- പ്രോഗ്രാമുകള്‍ SD കാര്‍ഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക വഴി മെമ്മറി ഓവര്‍ ഫ്ലോ ആകുന്ന പ്രശ്നം പരിഹരിക്കാം (Cyanogen mode പോലെയുള്ള ഡീഫോള്‍ട്ട് ആയി ഈ സൗകര്യം നല്കുന്ന രീതിയില്‍ സിസ്റ്റം ഫയലുകള്‍ മാറ്റം വരുത്തിയിട്ടുള്ള കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യുക വഴി)
റൂട്ടിംഗ്കൊണ്ടുണ്ടാകാന്‍ വഴിയുള്ള പ്രശ്നങ്ങള്‍
-----------------------------------------------------------------------------------
- ഫോണ്‍ വാറണ്ടി നഷ്ടമാകാം. (സാംസംഗ് മോഡലുകളുടെ ഒറിജിനല്‍ ഫേംവെയര്‍ sammobile.com എന്ന സൈറ്റില്‍ ലഭ്യമാണ്. ഏതു സമയത്തും ഇത് ഫ്ലാഷ് ചെയ്തു തിരികെ ഫാക്റ്ററി കണ്ടീഷനിലേക്ക് പോകുവാന്‍ സാധിക്കുന്നതാണ്)
-----------------------------------------------------------------------------------
- ഫോണ്‍ വാറണ്ടി നഷ്ടമാകാം. (സാംസംഗ് മോഡലുകളുടെ ഒറിജിനല്‍ ഫേംവെയര്‍ sammobile.com എന്ന സൈറ്റില്‍ ലഭ്യമാണ്. ഏതു സമയത്തും ഇത് ഫ്ലാഷ് ചെയ്തു തിരികെ ഫാക്റ്ററി കണ്ടീഷനിലേക്ക് പോകുവാന്‍ സാധിക്കുന്നതാണ്)
- സിസ്റ്റം ഫയലുകളില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുന്നതിനാല്‍ നിങ്ങള്‍ അറിയാതെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
- പൂര്‍ണ്ണമായും മനസിലാക്കാതെ റൂട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ Hard Brick ആയിപ്പോകാന്‍ സാധ്യതയുണ്ട്.
അതുകൊണ്ട് എന്ത് ചെയ്യുമ്പോഴും പൂര്‍ണ്ണമായി മനസിലാക്കി , സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യുക
.) റൂട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ആപ്സ് :
-Kingroot -http://goo.gl/AoEW4-one click root -https://goo.gl/QvcQn8
-Rescue root - http://goo.gl/mLU6m1
-Framaroot - http://goo.gl/MV24M2
ഇതിനു പുറമേ വേറെയും വഴികൾ ഉണ്ട്, പക്ഷെ ഇവയാണ് ഏറ്റവും എളുപ്പമുള്ളവ . ഇത് എല്ലാ ഫോണിലും വർക്ക് ചെയ്യണം എന്ന് നിർബന്ധം ഇല്ല
2)റൂട്ട് ചെയ്തതിനു ശേഷം ഉപയോഗിക്കാൻ പറ്റുന്ന പ്രധാന ആപ്പുകൾ :
- ES File Explorer - https://goo.gl/jQBhs
സാധാരണ ഗതിയിൽ ആക്സെസ് ചെയ്യാൻ പറ്റാത്ത ഫോണിന്റെ റൂട്ട് directory യിൽ കയറി മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കും . Use at your own risk
-Adaway - https://goo.gl/G3GPR
ആപ്പുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും നെറ്റ് ബ്രൌസ് ചെയ്യുമ്പോഴും വരുന്ന പരസ്യങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ ഇതുകൊണ്ട് സാധിക്കും
-Quick Boot (Reboot) https://goo.gl/Gaj9l
recovery mode ഇലെക്കും മറ്റും പെട്ടെന്ന് ബൂട്ട് ചെയ്യാൻ ഉപയോഗിക്കാം
-System App Remover -https://goo.gl/QlF7fB
ഫോൺ വാങ്ങിക്കുമ്പോൾ pre installed ആയി വരുന്ന, നമുക്ക് ഉപയോഗമില്ലാത്ത ആപുകൾ ഒഴിവാക്കാൻ ഇത് ഉപയോഗിക്കാം. internal memory കുറവുള്ള ഫോണുകൾക്ക് വളരെയധികം ഉപകാരപ്രദം. (use at your own risk)
-DiskDigger - https://goo.gl/U2FAU
ഡിലീറ്റ് ചെയ്ത ഫോട്ടോകളും മറ്റും വീണ്ടെടുക്കാം
- Titanium backup - https://play.google.com/store/apps/details…
ഫോണിന്റെ മുഴുവൻ ബാക്കപ് എടുക്കാൻ ആയി ഉപയോഗിക്കാം.
പുതിയ റോമുകൾ പരീക്ഷിക്കുമ്പോൾ ഒരു ബാക്കുപ് ഇരിക്കുന്നത് വളരെയധികം ഉപകാരപ്രദം ആയിരിക്കും
-Greeniy-https://goo.gl/weo88
മറ്റു battery savers നെ അപേക്ഷിച്ച് ശെരിക്കും battery life കൂട്ടുന്ന ആപ് .
-Viper4Android - http://vipersaudio.com/
advanced audio settings നു വേണ്ടി ഉപയോഗിക്കാം
3)പ്ലേ സ്റ്റോറിൽ പണം കൊടുത്ത് വാങ്ങുന്ന ആപ്പുകൾ ഫ്രീ ആയി കിട്ടുന്ന ഇടം :
-Blackmart - http://blackmart.us/black_mart.apk
-apkmania - http://www.apk-mania.co/
-F droid - https://f-droid.org/
ഹാപ്പി റൂട്ടിംഗ് ! smile emoticon
