2.04.2016

റൂട്ടിംഗ്
----------------------------------------------

---------------------------------------------------------------------
ഫോണിലെ ഒപ്പറേറ്റിംഗ് സിസ്റ്റത്തിലെ സിസ്റ്റംഫയലുകളെ ഉപഭോക്താവിന് പൂര്‍ണ്ണനിയന്ത്രണം സാധ്യമാക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്ന പ്രക്രിയയാണ് റൂട്ടിംഗ് .
ഫോണ്‍ നിര്‍മ്മാതാക്കള്‍ നിങ്ങളുടെ ഫോണിലുള്ള ആന്‍ഡ്രോയിട് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടാകും.
റൂട്ട് ചെയ്യുന്നതോടെ ഫോണിന്‍റെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുവാനും , കസ്റ്റമൈസഡ് ആന്‍ഡ്രോയിട് ഓപ്പറേറ്റിംഗ് സിസ്റ്റം (കസ്റ്റം റോം) ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കുന്നു.
ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.
സാധാരണ ഗതിയില്‍ യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് സാംസംഗ് ഗാലക്സി നോട്ട് 2 ഫോണില്‍ ഹെഡ്ഫോണ്‍ കണക്റ്റ് ചെയ്‌താല്‍ കേള്‍ക്കാവുന്ന പരമാവധി ശബ്ദം 100 ഡെസിബെല്‍ (വാണിംഗ് അവഗണിക്കുമ്പോള്‍) ആണ്.
എന്നാല്‍ ഇത് പോരാ - ചെവി അടിച്ചു പോയാലും പാട്ട് നന്നായാല്‍ മതി - എന്നു ചിന്തിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് സാധാരണഗതിയില്‍ ഈ നിയന്ത്രണരേഖ മറികടക്കാന്‍ സാധ്യമല്ല.
എന്നാല്‍ ഫോണ്‍ റൂട്ട് ചെയ്യുന്നതിലൂടെ ആന്‍ഡ്രോയിട് ഓപ്പറേറ്റിംഗ് സിസ്ട്ടത്തിലെ Default_gain.conf എന്ന ഫയല്‍ എഡിറ്റ്‌ ചെയ്തു നമുക്ക് ഇഷ്ടമുള്ള ഔട്ട്‌പുട്ട് റേഞ്ച് സെറ്റ് ചെയ്യാവുന്നതാണ്.
റൂട്ട് എന്ന വാക്ക് വന്നത് ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ നിന്നാണ്. ലിനക്സില്‍ വിന്‍ഡോസിലെ അഡ്മിന് തുല്യമായ അധികാരങ്ങള്‍ ഉള്ള യൂസര്‍ ആണ് റൂട്ട്.
സാധാരണ റൂട്ടിംഗ് വളരെ എളുപ്പമുള്ള ഒരു പരിപാടിയാണ്. ഗൂഗിളില്‍ "നിങ്ങളുടെ ഫോണ്‍ മോഡല്‍ root" എന്ന് സര്‍ച് ചെയ്‌താല്‍ എങ്ങനെ റൂട്ട് ചെയ്യാം എന്നതിനെ കുറിച്ച് വിശദീകരിക്കുന്ന അനേകം സൈറ്റുകളും വീഡിയോകളും ലഭ്യമാകും.
റൂട്ടിംഗ് കൊണ്ടുള്ള ചില പ്രയോജനങ്ങള്‍
-----------------------------------------------------------------------
- എല്ലാ സിസ്റ്റം ഫയലുകളും മാറ്റം വരുത്താന്‍ സാധിക്കും.
- തീമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.
- ബൂട്ട് ഇമേജ്/അനിമേഷന്‍ എന്നിവ മാറ്റം വരുത്താം.
- ഫോണ്‍ നിര്‍മ്മാതാക്കള്‍ ലോഡ് ചെയ്തിടുള്ള , നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആപ്പ്ളിക്കെഷനുകള്‍ ഡിലീറ്റ് ചെയ്യാം.
- ഫോണ്‍ ഒപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ - മുഴുവന്‍ ഡാറ്റ / അപ്പ്ലിക്കേഷന്‍ എന്നിവയോട് കൂടിയ - ബാക്ക് അപ്പ്‌ എടുക്കാം.
(പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്ത കസ്റ്റം റോം ഇഷ്ടമായില്ലെങ്കില്‍ പഴയ അവസ്ഥയിലേക്ക് ഏതാനും നിമിഷങ്ങള്‍ കൊണ്ട് തിരിച്ചു പോകാമെന്നര്‍ത്ഥം)
- റൂട്ട് ചെയ്ത ഫോണില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആപ്പ്സ് ഇന്‍സ്റ്റാള്‍ ചെയ്യാം. (ഉദാഹരണം Titanium Backup , ROM Manager , Superuser etc..)
- കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യാം.
- പ്രോഗ്രാമുകള്‍ SD കാര്‍ഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക വഴി മെമ്മറി ഓവര്‍ ഫ്ലോ ആകുന്ന പ്രശ്നം പരിഹരിക്കാം (Cyanogen mode പോലെയുള്ള ഡീഫോള്‍ട്ട് ആയി ഈ സൗകര്യം നല്‍കുന്ന രീതിയില്‍ സിസ്റ്റം ഫയലുകള്‍ മാറ്റം വരുത്തിയിട്ടുള്ള കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യുക വഴി)
റൂട്ടിംഗ്കൊണ്ടുണ്ടാകാന്‍ വഴിയുള്ള പ്രശ്നങ്ങള്‍
-----------------------------------------------------------------------------------
- ഫോണ്‍ വാറണ്ടി നഷ്ടമാകാം. (സാംസംഗ് മോഡലുകളുടെ ഒറിജിനല്‍ ഫേംവെയര്‍ sammobile.com എന്ന സൈറ്റില്‍ ലഭ്യമാണ്. ഏതു സമയത്തും ഇത് ഫ്ലാഷ് ചെയ്തു തിരികെ ഫാക്റ്ററി കണ്ടീഷനിലേക്ക് പോകുവാന്‍ സാധിക്കുന്നതാണ്)
- സിസ്റ്റം ഫയലുകളില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുന്നതിനാല്‍ നിങ്ങള്‍ അറിയാതെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
- പൂര്‍ണ്ണമായും മനസിലാക്കാതെ റൂട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ Hard Brick ആയിപ്പോകാന്‍ സാധ്യതയുണ്ട്.
അതുകൊണ്ട് എന്ത് ചെയ്യുമ്പോഴും പൂര്‍ണ്ണമായി മനസിലാക്കി , സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യുക
.) റൂട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ആപ്സ് :
-Kingroot -http://goo.gl/AoEW4
-one click root -https://goo.gl/QvcQn8
-Rescue root - http://goo.gl/mLU6m1
-Framaroot - http://goo.gl/MV24M2
ഇതിനു പുറമേ വേറെയും വഴികൾ ഉണ്ട്, പക്ഷെ ഇവയാണ് ഏറ്റവും എളുപ്പമുള്ളവ . ഇത് എല്ലാ ഫോണിലും വർക്ക്‌ ചെയ്യണം എന്ന് നിർബന്ധം ഇല്ല
2)റൂട്ട് ചെയ്തതിനു ശേഷം ഉപയോഗിക്കാൻ പറ്റുന്ന പ്രധാന ആപ്പുകൾ :
- ES File Explorer - https://goo.gl/jQBhs
സാധാരണ ഗതിയിൽ ആക്സെസ് ചെയ്യാൻ പറ്റാത്ത ഫോണിന്റെ റൂട്ട് directory യിൽ കയറി മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കും . Use at your own risk
-Adaway - https://goo.gl/G3GPR
ആപ്പുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും നെറ്റ് ബ്രൌസ് ചെയ്യുമ്പോഴും വരുന്ന പരസ്യങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ ഇതുകൊണ്ട് സാധിക്കും
-Quick Boot (Reboot) https://goo.gl/Gaj9l
recovery mode ഇലെക്കും മറ്റും പെട്ടെന്ന് ബൂട്ട് ചെയ്യാൻ ഉപയോഗിക്കാം
-System App Remover -https://goo.gl/QlF7fB
ഫോൺ വാങ്ങിക്കുമ്പോൾ pre installed ആയി വരുന്ന, നമുക്ക് ഉപയോഗമില്ലാത്ത ആപുകൾ ഒഴിവാക്കാൻ ഇത് ഉപയോഗിക്കാം. internal memory കുറവുള്ള ഫോണുകൾക്ക് വളരെയധികം ഉപകാരപ്രദം. (use at your own risk)
-DiskDigger - https://goo.gl/U2FAU
ഡിലീറ്റ് ചെയ്ത ഫോട്ടോകളും മറ്റും വീണ്ടെടുക്കാം
- Titanium backup - https://play.google.com/store/apps/details
ഫോണിന്റെ മുഴുവൻ ബാക്കപ് എടുക്കാൻ ആയി ഉപയോഗിക്കാം.
പുതിയ റോമുകൾ പരീക്ഷിക്കുമ്പോൾ ഒരു ബാക്കുപ് ഇരിക്കുന്നത് വളരെയധികം ഉപകാരപ്രദം ആയിരിക്കും
-Greeniy-https://goo.gl/weo88
മറ്റു battery savers നെ അപേക്ഷിച്ച് ശെരിക്കും battery life കൂട്ടുന്ന ആപ് .
-Viper4Android - http://vipersaudio.com/
advanced audio settings നു വേണ്ടി ഉപയോഗിക്കാം
3)പ്ലേ സ്റ്റോറിൽ പണം കൊടുത്ത് വാങ്ങുന്ന ആപ്പുകൾ ഫ്രീ ആയി കിട്ടുന്ന ഇടം :
-Blackmart - http://blackmart.us/black_mart.apk
-apkmania - http://www.apk-mania.co/
-F droid - https://f-droid.org/
ഹാപ്പി റൂട്ടിംഗ് ! smile emoticon


2.01.2016

ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ |

 READ MALAYALAM IN ANDROID

ഇന്ന് സ്മാർട്ട്ഫോണുകളുടെ കാലമാണല്ലോ. അവർക്കിടയിൽ പ്രമുഖനാണ് ആൻഡ്രോയ്ഡ്. 2011 മൂന്നാം പാദത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട്ഫോണായി ആൻഡ്രോയ്ഡ് മാറിക്കഴിഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ ഭാഷകളിൽ സ്വതേയുള്ള ആൻഡ്രോയ്ഡ് പിന്തുണ തുലോം തുച്ഛമാണ്. എന്നാൽ ഈ പോരായ്മത ചില്ലറ വഴികളിലൂടെ പരിഹരിക്കാവുന്നതാണ്.

ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെല്ലാം ഏ. പി. കെ. ഫയൽ ഫോർമാറ്റിലുള്ളതാണ് (ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പാക്കേജ്). കംപ്യൂട്ടറുകളിൽ മലയാളം പിന്തുണയ്ക്കാത്തപ്പോൾ മലയാളം യുണീക്കോഡ് അക്ഷരശൈലി(ഫോണ്ട്) സന്നിവേശിപ്പിച്ച് (ട്രൂറ്റൈപ്പ്– ടി. ടി. എഫ്, ഓപ്പൺടൈപ്പ് – ഓ. ടി. എഫ്.) നമ്മൾ പ്രശ്നം പരിഹരിക്കുന്നത് പോലെ ആൻഡ്രോയ്ഡിലും യുണീക്കോഡ് ഏ. പി. കെ ഫോണ്ട് സന്നിവേശിപ്പിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. താഴെ മലയാളം പിന്തുണയ്ക്കുന്ന കുറേ ഏ. പി. കെ. ഫോണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഫ്ലിപ്പ്ഫ്ലോപ്പ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഇവ ആൻഡ്രോയ്ഡ് മാർക്കറ്റിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യുകയല്ലാത്തതിനാൽ ആദ്യമേ തന്നെ നോൺ മാർക്കറ്റ് ആപ്ലിക്കേഷനുകൾ ഇനേബിൾ ചെയ്യുക( സെറ്റിങ്ങ്സ് > ആപ്ലിക്കേഷൻസ് > അൺനോൺ സോഴ്സസ് എന്നത് ചെക്ക് ചെയ്യുക)

ഫ്ലിപ്പ്‌ഫോണ്ട് പിന്തുണയ്ക്കുന്ന എല്ലാ ഡിവൈസുകളിലും ഇത് ഉപയോഗിക്കാവുന്നതാണ് (പ്രധാനമായും സംസങ്ങ് ഗാലക്സി സീരീസ്.) അല്ലാത്ത പക്ഷം ഡിവൈസ് റൂട്ട് ചെയ്യേണ്ടി വന്നേക്കാം. ഫോണ്ട് സന്നിവേശിപ്പിക്കുന്നതിനായി താഴെപ്പറയുന്ന വഴികൾ പിന്തുടരുക.

http://narayam.in/wp-content/uploads/2011/12/
http://narayam.in/wp-content/uploads/2011/12/
http://narayam.in/wp-content/uploads/2011/12/
http://narayam.in/wp-content/uploads/2011/12/
പടി 1:

താഴെ നൽകിയിരിക്കുന്നതിൽ നിന്നും ഫോണ്ടുകൾ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യുക. (കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്തതിന് ശേഷം എസ്. ഡി. കാർഡിലേക്ക് മാറ്റിയാലും മതിയാകും.)



കൗമുദി

അക്ഷർ യുണീക്കോഡ്

അഞ്ജലി ഓൾഡ് ലിപി

ദ്യുതി

രചന

രഘു മലയാളം



പടി 2:

ഡൗൺലോഡ് ലൊക്കേഷനിലെത്തി അവശ്യമായ ഫോണ്ടുകൾ ഡിവൈസിൽ സന്നിവേശിപ്പിക്കുക.

ഇതിനായി ഫോണ്ടുകൾ സെലക്ട് ചെയ്ത് തുടർന്നുള്ള ലളിതമായ സ്റ്റെപ്പുകൾ പിന്തുടർന്നാൽ മതിയാകും






പടി 3:
http://narayam.in/wp-content/uploads/2011/12/
http://narayam.in/wp-content/uploads/2011/12/

ആപ്ലിക്കേഷൻ ഇൻസ്റ്റാളായതിനു ശേഷം ഫോണ്ട് സെറ്റിങ്ങ്സ് മെനുവിലെത്തുക. ഇതിനായി സെറ്റിങ്ങ്സ് > ഡിസ്പ്ലൈ > ഫോണ്ട് സ്റ്റൈൽ എന്ന പാത പിന്തൂടരുക.



പടി 4:
http://narayam.in/wp-content/uploads/2011/12/

ഇതുവരെയുള്ള പ്രകൃയകളെല്ലാം കൃത്യമായി നടന്നുവെങ്കിൽ സന്നിവേശിപ്പിച്ച പുതിയ ഫോണ്ട് അവിടെ കാണും. ‘ഡീഫോൾട്ട്’ എന്നതിലാവും സ്വതേ സെലക്ഷൻ കിടക്കുന്നത്. ഇത് മാറ്റി പുതിയ ഫോണ്ട് സെലക്ട് ചെയ്ത് ഓ.കെ. നൽകുക.

പടി 5:

ഡിവൈസ് ഒന്ന് റീസ്റ്റാർട്ട് ചെയ്യുക. ഇപ്പോൾ ഡിവൈസിൽ മലയാളം ഫോണ്ടുകളും റെന്റർ ചെയ്യുന്നത് കാണാം.



ഫോണ്ടുകൾ നീക്കം ചെയ്യാൻ: :

സാധാരണ ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡിവൈസിൽ നിന്നും നീക്കം ചെയ്യുന്നതിനു സമാനമായി ഈ ഫോണ്ടുകളും നീക്കം ചെയ്യാവുന്നതാണ്.

ഇതിനായി സെറ്റിങ്ങ്സ് > ആപ്ലിക്കേഷൻ > മാനേജ് ആപ്ലിക്കേഷൻ എന്ന വഴിയിലെത്തി അവശ്യമായ ഫോണ്ട് നീക്കം ചെയ്യാവുന്നതാണ്.

പ്രശ്നങ്ങൾ :

ആൻഡ്രോയ്ഡ് ഫ്രാഗ്‌മെന്റേഷനെ തുടർന്ന് ചില ഡിവൈസുകളിൽ ചില ഫോണ്ടുകൾ ഓടാറില്ല. അതേ പോലെ ചില ഡിവൈസുകളിൽ കൂട്ടക്ഷരങ്ങൾ അതിന്റെ ബീജാക്ഷരങ്ങളായാവും കാണുക.

പിൻകുറിപ്പ് :

ആൻഡ്രോയ്ഡ് 2.2 (ഫ്രോയോ) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സാംസങ്ങ് GT-S5570 (ഗാലക്സി പോപ്പ്) അടിസ്ഥാനമാക്കിയുള്ള വിവരണവും ചിത്രങ്ങളുമാണ് നൽകിയിരിക്കുന്നത്. ചില ഡിവൈസുകളിൽ ഇതിൽ നിന്നും ചില്ലറ വ്യത്യാസങ്ങൾ കണ്ടേക്കും. അവിടെയെടുക്കേണ്ട തീരുമാനങ്ങൾ നിങ്ങളുടെ മനോധർമ്മത്തിനു വിടുന്നു.

മുകളിൽ തന്നിരിക്കുന്ന ഫോണ്ടുകളിൽ ‘അക്ഷർ യുണീക്കോഡാണ്’ ഞാൻ വ്യക്തിപരമായി ശുപാർശ ചെയ്യുന്നത്. കാരണം, മലയാളത്തിനൊപ്പം ഇംഗ്ലീഷും ഡിസ്പ്ലൈ ചെയ്യണമല്ലോ. അക്ഷർ, ആൻഡ്രോയ്ഡിലെ സ്വതേയുള്ള അക്ഷരശൈലിയുമായി വളരെയധികം സാമ്യം പുലർത്തുന്നു.  ഒപ്പം ഒട്ടു മിക്ക ഇൻഡിക് ഭാഷകളേയും പിന്തുണയ്ക്കുന്നുമുണ്ട്.
അക്ഷറിനേക്കാളും  മലയാളം കാണാൻ ഭംഗി കൗമദിയിലാണ്