മൈക്രോസോഫ്റ്റിൽ നിന്നുള്ള ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് 8 എങ്ങിനെ ഇൻസ്റ്റാൾ ചെയ്യാമെന്നു പ്രതിപാദിക്കുന്ന സ്ക്രീൻഷോട്ടുകളും അവയുടെ വിശദീകരണവുമാണ് ചുവടെ.
ആദ്യമായി വിൻഡോസ് 8ന്റെ ബൂട്ട് ഡിസ്ക് ഡ്രൈവിൽ ഇട്ട് സിസ്റ്റം റീസ്റ്റാർട്ട് ചെയ്യുക. റീസ്റ്റാർട്ട് ടൈമിൽ ഇതാ ഇങ്ങനെയൊരു ചോദ്യം വരും.
ഉടൻ തന്നെ ഏതെങ്കിലും കീ അമർത്തുക. അപ്പോൾ ആദ്യ ഡയലോഗ് ബോക്സ് വരും.
ഉചിതമായ ഉത്തരങ്ങൾ തിരഞ്ഞെടുത്ത ശേഷം “നെക്സ്റ്റ് “ അമർത്തുക.
പിന്നീട് ഈ വിൻഡോയാവും വരിക.
ഇതിൽ ഇൻസ്റ്റാൾ നൌ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇൻസ്റ്റാളേഷനാവശ്യമായ ഫയലുകൾ മെമ്മറിയിലേക്ക് കോപ്പി ചെയ്യാനാരംഭിക്കുകയായി.
പ്രൊഡക്റ്റ് കീ ഉള്ള ഡിസ്ക് ആണെങ്കിൽ ദാ ഇങ്ങനെയൊരു വിൻഡോയായിരിക്കും അടുത്തതായി വരിക. പ്രൊഡക്റ്റ് കീ ഇല്ലാത്ത ഡിസ്ക് ആണെങ്കിൽ ഈ ചിത്രം ഒഴിവാക്കിയേക്കൂ..പകരം അടുത്ത ചിത്രം പരിഗണിച്ചാൽ മതി
പ്രൊഡക്റ്റ് കീ ഉള്ളവർ അത് എന്റർ ചെയ്തിട്ട് നെക്സ്റ്റ് അടിയ്ക്കുക. ഇല്ലാത്തവർ അടുത്ത ചിത്രം പരിഗണിയ്ക്കുക.
ലൈസൻസ് ടേംസ് അംഗീകരിക്കാനുള്ള ചെക്ക് ബോക്സ് ടിക് ചെയ്ത ശേഷം നെക്സ്റ്റ് അടിയ്ക്കുക.
ഇൻസ്റ്റാളേഷന്റെ രീതി ഏതാണെന്നു ചോദിച്ചുകൊണ്ടുള്ള ഒരു വിൻഡോയാണ് അടുത്തതായി വരിക.
ഇതിൽ നാം തിരഞ്ഞെടുക്കേണ്ടത് “കസ്റ്റം” എന്ന മോഡ് ആണ്. (ചിത്രത്തിൽ സെലക്ടഡായി കാണിച്ചിരിക്കുന്ന ഭാഗം) അതിൽ ക്ലിക്ക് ചെയ്യുക.
അടുത്തതായി ഏതു ഡ്രൈവിലാണ് വിൻഡോസ് ഇൻസ്റ്റാൾ ചെയ്യേണ്ടത് എന്നു സൂചിപ്പിക്കുന്ന വിൻഡോയാണ്.
വളരെ ശ്രദ്ധിക്കേണ്ട ഒരു ഭാഗമാണിത്. ചിത്രം നോക്കൂ, ഈ സിസ്റ്റത്തിൽ മൊത്തം 5 ഡ്രൈവുകളാണ് ഉള്ളത്. പക്ഷേ ഏറ്റവും മുകളിലെ 100 എം.ബി.യുള്ള ഡ്രൈവ് സിസ്റ്റം റിസെർവ്ഡ് ഡ്രൈവ് ആണ്. അത് മൈ കമ്പ്യൂട്ടറിൽ കാണിക്കുകയില്ല. ഈ സിസ്റ്റത്തിൽ മുൻപ് ഇൻസ്റ്റാൾ ചെയ്തിരുന്ന വിൻഡോസ് 7 നു വേണ്ടി നീക്കി വെയ്ക്കപ്പെട്ട ഡ്രൈവ് ആണിത്. നിങ്ങളുടേത് XP ആണെങ്കിൽ ഇങ്ങനെയൊരു ഡ്രൈവ് കാണില്ല. നേരിയ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാവുന്ന ഒരു വിൻഡോ ആണിത്. കാരണം നാം നമ്മുടെ ഡ്രൈവുകളെ തിരിച്ചറിഞ്ഞിരുന്നത് അവയുടെ പേരിന്റെ അടിസ്ഥാനത്തിലായിരുന്നു. ഉദാ: Cഡ്രൈവ്, Dഡ്രൈവ് എന്നിങ്ങനെ. ഈ വിൻഡോയിൽ നിന്ന് നമ്മുടെ ഡ്രൈവുകളെ മനസ്സിലാക്കാൻ സൈസ് അറിഞ്ഞാൽ മാത്രമേ സാധിക്കൂ..,എന്തൊക്കെയായാലും നിലവിലെ സി ഡ്രൈവിലായിരിക്കും സെലക്ഷൻ വന്നു നിൽക്കുക. ഈ ചിത്രത്തിലും അപ്രകാരം തന്നെ. ഡ്രൈവ് 2 ആണ് സിഡ്രൈവ്. ഈ ഡ്രൈവിലുള്ള മുൻ ഓപ്പറേറ്റിംഗ് സിസ്റ്റം പൂർണ്ണമായും ഡിലീറ്റ് ചെയ്താൽ മാത്രമേ നമുക്ക് പുതിയ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കാൻ സാധിയ്ക്കൂ. അങ്ങനെ ഡിലീറ്റ് ചെയ്യാതെ തന്നെ ഇൻസ്റ്റാൾ ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ട്. പക്ഷേ അങ്ങനെ ചെയ്താൽ ഇൻസ്റ്റളേഷൻ മുഴുമിയ്ക്കാനാവില്ല. അതിനാൽ ആദ്യം ഈ ഡ്രൈവ് ഡിലീറ്റ് ചെയ്യേണ്ടതുണ്ട്. അതിനായി ആദ്യം നിർദ്ദിഷ്ട ഡ്രൈവ് സെലക്ട് ചെയ്തിട്ട് താഴെ വലതുവശത്തുള്ള “ഡ്രൈവ് ഓപ്ഷൻസ്” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അടുത്തതായി വരുന്ന വിൻഡോയിൽ നിന്ന് ഡിലീറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ ഒരു കൺഫർമേഷൻ വിൻഡോ വരും . അതിൽ ഓകെ എന്നബട്ടൺ ക്ലിക്ക് ചെയ്യുക.
ഇനി വരുന്ന വിൻഡോയിൽ നമ്മുടെ ഡ്രൈവിന്റെ അടയാളം നോക്കൂ. അത് അൺ അലോക്കേറ്റഡ് സ്പേസ് ആയി മാറിയിരിക്കുന്നു.
ഇനി ആ അൺഅലോക്കേറ്റഡ് സ്പേസിൽ ഒരു പുതിയ ഡ്രൈവ് ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്. അതിനായി ഈ വിൻഡോയിൽ തന്നെയുള്ള “ന്യൂ” എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
പുതിയ ഡ്രൈവിന്റെ സൈസ് എത്രയെന്നു തീരുമാനിക്കാനുള്ള ഓപ്ഷനാണ് അടുത്ത വിൻഡോയിൽ.
നിലവിൽ ഈ ഡ്രൈവിനുണ്ടായിരുന്ന സൈസ് ഇതിൽ കാണിക്കുന്നുണ്ട്. ഇതിൽ നിന്നും കുറയ്ക്കണമെങ്കിൽ അതാവാം. അല്ലായെങ്കിൽ അപ്ലൈ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇതാ നമ്മുടെ പുതിയ ഡ്രൈവ് ക്രിയേറ്റഡ് ആയിരിക്കുകയാണ്.
ഇനി ഈ ഡ്രവ് ഫോർമാറ്റ് ചെയ്യണമെങ്കിൽ അതാവാം. അല്ലായെങ്കിൽ നെക്സ്റ്റ് അടിയ്ക്കുക.
ഇതാ ഇൻസ്റ്റളേഷൻ ആരംഭിക്കുകയായി.
ഫയൽ കോപ്പിയിംഗിനിടയ്ക്ക് പലതവണ സിസ്റ്റം റീസ്റ്റാർട്ട് ആയേയ്ക്കാം.
അങ്ങിനെ റീസ്റ്റാർട്ട് ആവുമ്പോൾ “Press any key to boot from CD or DVD” എന്ന ഓപ്ഷൻ ചോദിയ്ക്കും, പക്ഷേ ഒരു കീയിലും പ്രെസ്സ് ചെയ്യരുത്.
എല്ലാം ഫയലുകളും ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ സിസ്റ്റം വീണ്ടും റീസ്റ്റാർട്ട് ആവും.
ഇത്തവണ ബൂട്ട് ആവുമ്പോൾ ഈ വിൻഡോ ആവും നിങ്ങളെ എതിരേൽക്കുക.
ഇൻസ്റ്റാളേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ അവസാനഘട്ട മിനുക്കു പണികളിലേക്ക് വിൻഡോസ് കടക്കുകയായി.
ഈ വിൻഡോയിൽ പിസിയുടെ പേര് ടൈപ്പ് ചെയ്യുക. ഇഷ്ടമുള്ള ഏതെങ്കിലും കളർ സ്കീം തിരഞ്ഞെടുക്കുക. എന്നിട്ട് നെക്സ്റ്റ് അടിക്കുക.
അടുത്തത് എക്സ്‌പ്രസ്സ് സെറ്റിംഗ്സ് വിൻഡോയാണ്.
താല്പര്യമുള്ളവർക്ക് കസ്റ്റമൈസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് കൂടുതൽ ഓപ്ഷനുകൾ തിരയാം. അല്ലാത്തവർ യൂസ് എക്സ്‌പ്രസ്സ് സെറ്റിംഗ്സ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
അപ്പോൾ ഈ വിൻഡോ വരും.
ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക.
അടുത്തതായി ഓട്ടോമാറ്റിക് അപ്‌ഡേറ്റ്സിന്റെ വിൻഡോ വരും.
ഒപ്പമുള്ള ഓപ്ഷനുകളിൽ അനുയോജ്യമായത് തിരഞ്ഞെടുക്കുക. പ്രൊഡക്ട് കീ ഇല്ലാതെ വിൻഡോസ് 8 ഇൻസ്റ്റാൾ ചെയ്യുന്നവർ ഓട്ടോമാറ്റിക് അപ്‌ഡേറ്റ്സിന്റെ കോളത്തിൽ Never choose Automatic updates എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ മറക്കല്ലേ.., എല്ലാം കഴിഞ്ഞ് നെക്സ്റ്റ് അടിയ്ക്കുക.
അടുത്തതായി വരുന്നത് ഇത്തരം സെറ്റിംഗ്സുകളുടെ ഓപ്ഷനായിരിക്കും. ഉചിതമായത് തിരഞ്ഞെടുക്കുക.
ഇതാ ഒരു മൈക്രോസോഫ്റ്റ് അക്കൌണ്ട് സെറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് അടുത്തത്
എല്ലാം പൂരിപ്പിച്ച ശേഷം നെക്സ്റ്റ് അടിയ്ക്കുക.
തയ്യാറാക്കിയ അക്കൌണ്ടിലേയ്ക്ക് ലോഗിൻ ചെയ്യാനുള്ള വിൻഡോയാണിത്.
അവസാനം ഇതാ വിൻഡോസ് 8 തയ്യാറായിരിക്കുകയാണ്.
എന്താ ഒരു ഭംഗി അല്ലേ.... ?. പക്ഷേ ഒരു അപരിചിതത്വം തോന്നുന്നുമുണ്ട്. സാരമില്ല. ഈ കാണുന്ന ചിത്രങ്ങളിൽ നിന്ന് ഡെസ്ൿടോപ് എന്നെഴുതിയ ചിത്രം കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
ഇതാണ് വിൻഡോസ് 8ലെ നിങ്ങളുടെ ഡെസ്ൿടോപ്.
റീസൈക്കിൾ ബിൻ മാത്രമേ ഉള്ളൂ എങ്കിൽ വിഷമിക്കേണ്ടതില്ല. ഡെസ്ൿടോപ്പിൽ ഒന്നു റൈറ്റ്ക്ലിക്ക് ചെയ്യുക. ഇപ്പോൾ വരുന്ന മെനുവിൽ നിന്നും പേഴ്സണലൈസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഇപ്പോൾ വരുന്ന പേഴ്സണലൈസേഷൻ വിൻഡോയുടെ ഇടതുവശത്തു നിന്നും “Change Desktop Icons" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ വരുന്ന വിൻഡോയിൽ ഡെസ്ൿടോപ് ഐക്കൺസ് എന്ന ലേബലിനു താഴെ നിങ്ങൾക്ക് ആവശ്യമുള്ള ഐറ്റങ്ങൾ ചെക്ക് ചെയ്യുക.
കഴിഞ്ഞു കാര്യം. ഇനി ഓകെ അടിച്ച് തിരികെപ്പോന്നോളൂ..എന്നിട്ട് ആവോളം ആസ്വദിയ്ക്കൂ പുതിയ വിൻഡോസ് 8 അനുഭവങ്ങൾ.
സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ മറക്കരുതേ.... |
8.21.2013
8.05.2013
നോക്കിയ ടച്ച് ഫോണ്‍ ഒന്ന് ഫോര്‍മാറ്റ് ചെയ്തു നോകിയാലോ....ഈ ടിപ്പ് പറയണതിന്നേ മുന്നേ ഒരു കാര്യം......ഫോണിനു എന്ത് പറ്റിയാലും ഞാന്‍ ഉത്തരവാദി ആയിരികുന്നതല.....
നമ്മുടെ ടച്ച് ഫോണ്‍ ഫോര്‍മാറ്റ് ചെയുനതിനു മുന്നേ നമുക്ക് ആവശ്യം ഉള്ള ഫോണ്‍ ബട്ടന്‍സ് പഠിക്കം....കാള്‍ ബട്ടന്‍...ഏന്‍ഡ് ബട്ടന്‍...കാമറ ബട്ടന്‍...സിച്ചു ഓഫ് ബട്ടന്‍...ഈ നാലു ബട്ടന്‍ ആണ് നമ്മുക്ക് ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാന്‍ ആവശ്യം.......
സ്ക്രീന്‍ ഷോട്ട് കാണുക

ഇനി ഫോണ്‍ ഓഫ് ചെയ്യുക....എനിട്ട് ചിത്രത്തില്‍ കാണുന്ന ബട്ടന്‍സ് അമര്‍ത്തി പിടികുക്ക.....എങനെ എനാക്കും.....ഫോണ്‍ നിലത്ത് വച്ച്...ഗ്രീന്‍,റെഡ്,ക്യാമറ ബട്ടന്‍ ഹോള്‍ഡ് ആയി പ്രസ് ചെയ്തു പിടിക്കുന്ന ഒപ്പം മൊബൈല്‍ ഓണ്‍ ചെയുക്ക....ഫോണ്‍ പുതിയ ഫോണ്‍ പോലെ അയിലെ?ഇനി ഫോര്‍മാറ്റ് ആയിലകില്‍ കാരണം ഏതാകിലും ഒരു ബട്ടന്‍ സ്ലോ ആയിട് ആകും പ്രസ് ആകുക...അത് കൊണ്ട് എക്സ്പീരിയന്‍സ് ആകുന്ന വരെ വേറെ ഒരു കൂടുകര്ന്റെ സഹയം തേടാം ഫോര്‍മാറ്റ് ചെയാന്‍...നിങ്ങക്ക് ഗ്രീന്‍,റെഡ്,ക്യാമറ ബട്റെന്‍ ഹോള്‍ഡ് ആയി പ്രസ് ചെയ്തു പിടിച്ചു....അവനോടു മൊബൈല്‍ ഓണ്‍ ചെയാന്‍ പറഞ്ഞു ചെയ്തു നോക്ക് ഫോണ്‍ ഫോര്‍മാറ്റ് ആയിടുടകും.......ഫോര്‍മാറ്റ് ചെയുന്നതിനു മുന്നേ ഫോണ്‍ ബാക്ക് അപ്പ് എടുത്തു വക്കാന്‍ മറക്കണ്ട.......
സ്ക്രീന്‍ ഷോട്ട് കാണുക
ഇനി ഫോണ്‍ ഓഫ് ചെയ്യുക....എനിട്ട് ചിത്രത്തില്‍ കാണുന്ന ബട്ടന്‍സ് അമര്‍ത്തി പിടികുക്ക.....എങനെ എനാക്കും.....ഫോണ്‍ നിലത്ത് വച്ച്...ഗ്രീന്‍,റെഡ്,ക്യാമറ ബട്ടന്‍ ഹോള്‍ഡ് ആയി പ്രസ് ചെയ്തു പിടിക്കുന്ന ഒപ്പം മൊബൈല്‍ ഓണ്‍ ചെയുക്ക....ഫോണ്‍ പുതിയ ഫോണ്‍ പോലെ അയിലെ?ഇനി ഫോര്‍മാറ്റ് ആയിലകില്‍ കാരണം ഏതാകിലും ഒരു ബട്ടന്‍ സ്ലോ ആയിട് ആകും പ്രസ് ആകുക...അത് കൊണ്ട് എക്സ്പീരിയന്‍സ് ആകുന്ന വരെ വേറെ ഒരു കൂടുകര്ന്റെ സഹയം തേടാം ഫോര്‍മാറ്റ് ചെയാന്‍...നിങ്ങക്ക് ഗ്രീന്‍,റെഡ്,ക്യാമറ ബട്റെന്‍ ഹോള്‍ഡ് ആയി പ്രസ് ചെയ്തു പിടിച്ചു....അവനോടു മൊബൈല്‍ ഓണ്‍ ചെയാന്‍ പറഞ്ഞു ചെയ്തു നോക്ക് ഫോണ്‍ ഫോര്‍മാറ്റ് ആയിടുടകും.......ഫോര്‍മാറ്റ് ചെയുന്നതിനു മുന്നേ ഫോണ്‍ ബാക്ക് അപ്പ് എടുത്തു വക്കാന്‍ മറക്കണ്ട.......
കുറച്ചു അന്റിവൈറസ്
NOKIA-N95-N71-N80-N91-EXX-N92-N93-N73-N76-5500 എന്നി മോബിലീല്‍ മാത്രമേ ഞാന്‍ പരിഷിച് നോകിടുള്ള് മറ്റു മോബില്‍യൂകളില്‍ വര്‍ക്ക് ചെയുമോ എന്ന്‍ അറിയില്ല നിങ്ങളും പരീഷിച്ച് നോക്കു കൂട്ടുകാരെ
Subscribe to:
Comments (Atom)